changes in the pattern of train services Thiruvananthapuram Division southern railway പ്രതീകാത്മക ചിത്രം
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ സര്‍വീസുകളില്‍ നാളെ മുതല്‍ നിയന്ത്രണം

മംഗളൂരു- കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴിലെ പ്രവൃത്തികളുടെ ഭാഗമായാണ് താത്കാലിക ക്രമീകരണം. ചില ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു. മംഗളൂരു- കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ബാധകമാകും.

ഞായര്‍ - തിങ്കള്‍ (ജൂലൈ 6,7) ദിവസങ്ങളില്‍ പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും. ഷൊര്‍ണൂര്‍ ജംഗ്ഷന്‍ - തൃശൂര്‍ പാസഞ്ചര്‍ (56605) ജൂലൈ 19, 28 തീയതികളില്‍ സര്‍വീസ് നടത്തില്ല. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല. ജൂലൈ 25നുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.

ജൂലൈ 26 ന് തിരുവനന്തപുരം സെന്‍ട്രല്‍ - എംജിആര്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696 ) കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കും. ജൂലൈ 29ന് തൃശൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസ് (16609 ) ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി - മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷന്‍ - ഹസ്രത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (12645) ജൂലൈ 19 ന് രാത്രി എട്ട് മണിയക്ക് പുറപ്പെടുന്ന രീതിയില്‍ സര്‍വീസ് ക്രമീകരിച്ചു.

സര്‍വീസുകളിലെ മറ്റ് മാറ്റങ്ങള്‍

  • ജൂലൈ 8, 9 തീയതികളിലെ താംബരം - നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (20691 ) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.

  • ജൂലൈ 26- നാഗര്‍കോവില്‍ - കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.

  • ജൂലൈ 25- ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.

  • ജൂലൈ 26- മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

  • ജൂലൈ 9- നാഗര്‍കോവില്‍ - താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20692) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

  • ജൂലൈ 27- ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) കോട്ടയത്ത് നിന്നും സര്‍വീസ് ആരംഭിക്കും.

Corridor Block for facilitating engineering works over various sections in Thiruvananthapuram railway Division consequently the following are the changes in the pattern of train services.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 99,000ലേക്ക്

കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി, ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം നേതാക്കള്‍

പ്രീമിയം നിരക്ക് കുറയുമോ?, ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം; ലോക്‌സഭയില്‍ ബില്ല് പാസാക്കി, വിശദാംശങ്ങള്‍

അയല്‍ക്കാരിയെ കയറിപ്പിടിച്ചു, ഒളിവില്‍ കഴിയവെ പുലര്‍ച്ചെ കാമുകിയെ കാണാനെത്തി; കൈയോടെ പൊക്കി പൊലീസ്

SCROLL FOR NEXT