മൂവര്‍സംഘം പൊലീസുകാരനെ പിന്തുടര്‍ന്നെത്തി കുത്തി  പ്രതീകാത്മക ചിത്രം
Kerala

മൂവര്‍സംഘം പൊലീസുകാരനെ പിന്തുടര്‍ന്നെത്തി കുത്തി; രണ്ടുപേര്‍ പിടിയില്‍

ഒളിവിലുള്ള പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: അടിമാലിയില്‍ മൂവര്‍സംഘം പൊലീസുകാരനെ പിന്തുടര്‍ന്നെത്തി കുത്തി പരിക്കേല്‍പ്പിച്ചു. കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം. വെള്ളത്തൂവല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനാണ് കുത്തേറ്റത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. അത്തികുഴിയില്‍ സന്തോഷ്, ലൈജു എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി. ഒളിവിലുള്ള പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

പത്താംമൈലില്‍നിന്ന് 200 ഏക്കറിലേക്കുള്ള യാത്രയ്ക്കിടെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂവര്‍ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൈക്കും വയറിനും പരിക്കേറ്റ പൊലീസുകാരനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരുന്നുവാങ്ങുന്നതിനായി അടിമാലി ടൗണിലെ മെഡിക്കല്‍ സ്റ്റോറിന് മുന്‍പില്‍ വാഹനം പാര്‍ക്ക് ചെയ്തപ്പോഴായിരുന്നു തര്‍ക്കം. പിന്നീട് ഇരുന്നൂറേക്കറില്‍ എത്തിയപ്പോഴാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തയ സംഘം കാര്‍ ആക്രമിക്കുകയും, അനീഷിന്റെ കൈയ്ക്ക് കുത്തുകയും ചെയ്തത്. അക്രമികളില്‍ ഒരാള്‍ മറ്റൊരു കേസില്‍ മുന്‍പ് പിടിയിലായിരുന്നു. കേസിനു പിന്നില്‍ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും റിപ്പോര്‍ട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ

അപ്പീല്‍ നല്‍കി പിണറായി; ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ സുപ്രീം കോടതിയില്‍; ബിജെപി മുന്‍ എംഎല്‍എയെ നാട്ടുകാര്‍ അടിച്ചുകൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍