Vishal 
Kerala

ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു; അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍

2012 ജൂലൈ 16 നാണ് എബിവിപി പ്രവര്‍ത്തകനായ വിശാല്‍ കുത്തേറ്റു മരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂര്‍ വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. 19 പ്രതികളെയാണ് വെറുതെ വിട്ടത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. 2012 ജൂലൈ 16 നാണ് എബിവിപി പ്രവര്‍ത്തകനായ വിശാല്‍ കുത്തേറ്റു മരിക്കുന്നത്. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍.

കൊലപാതകം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. കോന്നി എന്‍എസ്എസ് കോളജിലെ ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു വിശാല്‍. സംഘടനാ പ്രവര്‍ത്തനത്തിനെത്തിയ വിശാലിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

കേസിലെ മുഴുവന്‍ പ്രതികളും ജാമ്യത്തിലാണ്. കുത്തേറ്റ വിശാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആക്രമിച്ച പ്രതികളെപ്പറ്റി പറഞ്ഞിട്ടും, കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി അഞ്ചു വര്‍ഷത്തിനു ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിന്റെ തുടക്കം മുതലേ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും, വിചാരണയ്ക്കിടെ സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്‌ഐ, കെഎസ് യു പ്രവര്‍ത്തകര്‍ കൂറുമാറിയെന്നും എബിവിപി സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ എബിവിപി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The court acquitted all the accused in the Chengannur Vishal murder case. 19 accused were acquitted.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരുത്താന്‍ എത്ര സമയം വേണം? യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു'

ആർ‌ബി‌ഐ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

'കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്‌നം കണ്ട ഭരണം'; ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

'വിജയ് തൃഷയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങണം'; ബിജെപി നേതാവിന്റെ അധിക്ഷേപത്തിന് തൃഷയുടെ മറുപടി

'സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; നിലപാട് അറിയിക്കാന്‍ സമയുണ്ട്, യെസ് ഓര്‍ നോ പറയേണ്ട സാഹചര്യമല്ല'

SCROLL FOR NEXT