രമേശ് ചെന്നിത്തല 
Kerala

മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തേടി; സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് ലാക്കാക്കി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുകയും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുകയും ചെയ്യുകയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സ്പാർക്കിൽ നിന്നടക്കം സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവിധ വകുപ്പുകൾക്ക് നൽകിയ കത്ത് പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സീതാറാം സാംബശിവ റാവു ആണെന്നും ചെന്നിത്തല പറഞ്ഞു. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നിന്ന് ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ വിവരങ്ങള്‍ പിആര്‍ഡിക്ക് കൈമാറണം എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ സീതാറാം സാംബശിവ റാവു ഇക്കാര്യം ആവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് കത്തയച്ചതെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥന്‍മാരുടെയും ഫോണ്‍ നമ്പര്‍, പേര്, വയസ്, ജെന്‍ഡര്‍, ജില്ല. താലൂക്ക്, വാര്‍ഡ്, ലോക്കല്‍ ബോഡി ഇതെല്ലാം ആവശ്യപ്പെട്ടായിരുന്നു കത്ത്. 2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്നും കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സിസ്റ്റം ആരംഭിക്കുന്നുണ്ടെന്നും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചെന്നും ഇതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിലെ എല്ലാ വകുപ്പിലെയും ജീവനക്കാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നുമാണ് കത്തില്‍ പറയുന്നത്.

വ്യക്തിഗത വിവരങ്ങള്‍ പിആര്‍ഡിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിക്കും ഐടി മിഷനിലേക്കും അയക്കാനാണ് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ഈ കത്ത് എല്ലാ വകുപ്പ് തലവന്‍മാര്‍ക്കും അയച്ചതെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ലാക്കാക്കി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുകയും ഇത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നരീതിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇത് സൂപ്രീം കോടതി വിധികള്‍ക്കെതിരാണെന്നും ചെന്നിത്തല പറഞ്ഞു.

Chennithala exposes crucial details of data leak by CMO for election campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയം ചര്‍ച്ചയായി'; ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് തനിച്ചെത്തി; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

ബേബി പഞ്ച് കയറിയങ്ങ് ഹിറ്റായി; പാവക്കുട്ടിക്കു വന്‍ ഡിമാന്‍ഡ്, സ്റ്റോക്കെല്ലാം തീര്‍ന്നു!

'ഞാന്‍ ഇടപെട്ടില്ലെങ്കില്‍ മൂന്നരക്കോടി ആളുകള്‍ കൊല്ലപ്പെട്ടേനെയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു'; ഓപ്പറേഷന്‍ സിന്ദൂറില്‍ ഡോണള്‍ഡ് ട്രംപ്

'ബിജെപി അധികാരത്തില്‍ എത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഹൈസ്പീഡ് റെയില്‍ പണി തുടങ്ങും, അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും; തിരുവനന്തപുരം - കണ്ണൂര്‍ നിരക്ക് 780 രൂപ'

സെമി, ഫൈനൽ മത്സരങ്ങൾക്ക് ടിക്കറ്റ് എടുത്തോളൂ; കളി നടന്നില്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ഐസിസി

SCROLL FOR NEXT