pinarayi vijayan file
Kerala

'പോറ്റിയെ കേറ്റിയേ എന്നല്ലെ പറഞ്ഞത്, ആദ്യം കയറ്റിയത് സോണിയയുടെ വീട്ടില്‍' പരിഹാസവുമായി മുഖ്യമന്ത്രി

ആക്ഷേപം ഉന്നയിക്കുന്നത് സ്വഭാവമാക്കിയവരോട് മറുപടി പറയുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവുമായി മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടോ ഓഫീസോ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആക്ഷേപം ഉന്നയിക്കുന്നത് സ്വഭാവമാക്കിയവരോട് മറുപടി പറയുന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. എസ്‌ഐടി നല്ല നിലയില്‍ ചുമതല നിര്‍വഹിക്കുന്നുവെന്നാണ് ഇതുവരെ വന്നിട്ടുള്ള കാര്യം. ഇതുവരെ ഒരുപരാതിയും ഉയര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില കാര്യങ്ങള്‍ വരുമ്പോള്‍ അതിന് കൃത്യമായ മറപടി പറയാന്‍ പറ്റാതെ വരുമ്പോള്‍ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയുകയാണ്. ‘അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടു പേരും അവിടെ എത്തിയത്. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്. ഇവർക്ക് സോണിയാ ഗാന്ധിയെ കാണാൻ അവസരം കിട്ടാൻ പങ്കുവഹിച്ചത് ആരാണെന്നു മറുപടി പറയാൻ കഴിയുന്നില്ല. ഉത്തരം കിട്ടാത്തപ്പോൾ കൊഞ്ഞനം കുത്തുന്ന നിലയാണുള്ളത്’’ – മുഖ്യമന്ത്രി വിശദീകരിച്ചു.

ആദ്യം പോറ്റിയെ കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പോറ്റി ഒറ്റയ്ക്കല്ല അവിടെ പോയത്. അന്വേഷണത്തിൽ കണ്ടെത്തിയ സ്വർണം വാങ്ങി എന്നുപറയുന്ന പ്രതിയെയും കൂട്ടിയാണ് പോയത്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Chief Minister against adoor prakash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു; മറ്റു പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

ലയണൽ മെസിക്ക് പരിക്ക്? ഫിഫ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം,ആശങ്ക

'ഞാന്‍ മോദിയുടെ വലിയ ആരാധകന്‍, ഇന്ത്യക്ക് എന്താണോ വേണ്ടത്, അവര്‍ക്ക് അത് ലഭിക്കും'; ഫോണില്‍ ലൈവില്‍ എത്തി ട്രംപ്

മഴയിൽ നനയാതെ സ്റ്റൈലിഷാകാം! റെയിൻകോട്ട് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ അറിയണം

എണ്ണവില നൂറ് ഡോളറില്‍ താഴെ, സെന്‍സെക്‌സ് 900 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT