ചിത്രം: ഫെയ്‌സ്ബുക്ക്‌ 
Kerala

മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍; ചുമതല ഏറ്റെടുത്തു

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തി ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതല ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി ഓഫീസിലെത്തിയത്. 

സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141ാം നമ്പര്‍ മുറിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഫീസിലെത്തിയ പിണറായി വിജയന്‍, ആദ്യ ഫയലില്‍ ഒപ്പിട്ടു. 

വൈകുന്നേരം 3.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിലാണ് മന്ത്രിസഭ അധികാരമേറ്റത്. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഐയിലെ കെ രാജനാണ് സത്യപ്രതിജ്ഞ ചെയ്തത്. വീണ ജോര്‍ജാണ് അവസാനം സത്യപ്രതിജ്ഞ ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം