മുഖ്യമന്ത്രി പിണറായി വിജയന്‍ എക്സ്
Kerala

'വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലല്ലോ ഉദ്ഘാടനം, നേരത്തെ കല്ലിട്ടതുകൊണ്ട് എന്ത് കാര്യം'; യുഡിഎഫിനെ പരിഹസിച്ച് മുഖ്യമന്ത്രി

പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാന്‍ പോകുന്നതെന്നും മുഖ്യന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ചോദിച്ചു. പതിറ്റാണ്ടായി തുടരുന്ന പ്രക്രിയയുടെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് നടക്കാന്‍ പോകുന്നതെന്നും മുഖ്യന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അവസാനത്തെ ഒമ്പതു വര്‍ഷം ഏറെ പ്രധാനപ്പെട്ടതാണ്. ഒരുപാട് തര്‍ക്കം നേരത്തെ ഉണ്ടായിരുന്നു. തര്‍ക്കത്തിന് പിന്നാലെ പോകാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. വിഴിഞ്ഞം വഴി പോകുന്ന ബോട്ട് തള്ളിയല്ലലോ ഉദ്ഘാടനം ചെയ്യേണ്ടതെന്നും യുഡിഎഫിനെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കപ്പല്‍ ഓടുന്ന അവസ്ഥയിലെത്തി. പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറമുഖ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലേക്ക് വീണ്ടും സ്വാഗതം ചെയ്യുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിലേക്ക് വിളിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമാണ്. പഴയ അഴിമതിയാരോപണം പിന്നെ ഉയര്‍ത്തിയില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചതിലെ വിവാദങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കുടുംബത്തിനൊപ്പം വിഴിഞ്ഞം സന്ദര്‍ശിച്ചത് സ്വാഭാവികമാണ്. കൊച്ചുമകന്‍ ചെറുതാകുമ്പോള്‍ തന്നെ തനിക്കൊപ്പം പല പരിപാടികളില്‍ വന്നിരുന്നു. താന്‍ എടുത്തുകൊണ്ട് നടന്നിരുന്നു. വിഴിഞ്ഞത്തെ ഔദ്യോഗിക യോഗത്തില്‍ കുടുംബം പങ്കെടുത്തിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡറിയാം

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും; നേമത്ത് പ്രതീക്ഷ: ശബരീനാഥന്‍

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT