മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു pinarayi vijayan fb
Kerala

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

ക​മ​ല​യ്ക്ക് ഒ​ഞ്ചി​യ​ത്ത് 17.5 സെ​ന്‍റ് ഭൂ​മി​, 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ്മ​ടം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല​യ്ക്കു​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് നി​ക്ഷേ​പം സം​ബ​ന്ധി​ച്ച വി​വ​ര​മു​ള്ള​ത്.

പി​ണ​റാ​യി വി​ജ​യ​ന് 43.35 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പ​വും ഭാ​ര്യ ക​മ​ല​യ്ക്ക് 60.58 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പ​വു​മാ​ണു​ള്ള​ത്. പി​ണ​റാ​യി​ക്ക് 78 സെ​ന്‍റ് ഭൂ​മി​യും ക​മ​ല​യ്ക്ക് ഒ​ഞ്ചി​യ​ത്ത് 17.5 സെ​ന്‍റ് ഭൂ​മി​യും സ്വ​ന്ത​മാ​യു​ണ്ട്. ഇ​തു​കൂ​ടാ​തെ ക​മ​ല​യ്ക്ക് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​മു​ണ്ട്.

ഇ​രു​വ​ർ​ക്കും ബാ​ധ്യ​ത​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നും പി​ണ​റാ​യി വിജയൻ സ​മ​ർ​പ്പി​ച്ച സ​ത്യ​വാങ്മൂ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മണിയോടെ​യാ​ണ് ത​ല​ശേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തി റി​ട്ടേ​ണിങ് ഓ​ഫീ​സ​ർ സ​ച്ചി​ൻ കൃ​ഷ്ണ​യ്ക്ക് മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

chief minister pinarayi vijayan, is seeking re-election from Dharmadam constituency in the upcoming kerala assembly election 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

റിജിൽ മാക്കുറ്റിയെ സ്ഥാനാർഥിയാക്കണം, എഐസിസിക്ക് കത്തുമായി കെ സുധാകരന്‍

യുദ്ധത്തിന്റെ ആശങ്ക പങ്കിട്ടും ചെറിയ പെരുന്നാൾ ആശംസ നേർന്നും മുഖ്യമന്ത്രി

തിരൂരിലേക്ക് കളം മാറി വി അബ്ദുറഹിമാൻ; കൊണ്ടോട്ടിയിൽ ഡോ. പി ജിജി,കോട്ടയ്ക്കലിൽ കെ പ്രീതിയും എൽഡിഎഫിനായി മത്സരിക്കും

SCROLL FOR NEXT