Chief Minister Pinarayi Vijayan releases K T Jaleel’s book in Malappuram Facebook
Kerala

രാജ്യത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കാനാകുന്ന ഏക സംസ്ഥാനം കേരളം; ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

മതവര്‍ഗീയത വിശ്വാസികളില്‍ കുത്തിയിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതപണ്ഡിതന് നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കെ ടി ജലീലിന്റെ 'സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി' എന്ന പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും ഏത് മതേതരവാദിക്കും സന്തോഷം നല്‍കുന്ന കാര്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവര്‍ഗീയത വിശ്വാസികളില്‍ കുത്തിയിറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം പുസ്തകങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതപണ്ഡിതന് നല്‍കി പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദക്ഷിണ കേരള ജംഈയ്യത്തുല്‍ ഉലമ നേതാവ് തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൗലവിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.

ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാല്‍ ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്ലാമിയെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍ക്ക് ഇതൊരു അനുഭവമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ബന്ധത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും സംഘടിത കൊലപാതകങ്ങളും നാടിനെ ബാധിക്കുന്നു. മുസ്ലിം കൂരകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. യുപിയില്‍ ഉള്‍പ്പെടെ ഇതാണ് കാഴ്ച. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. ജമാഅത്തെ ഇസ്ലാമിയെ പൊക്കി നടക്കുന്നവര്‍ക്ക് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് ഒരു പാഠമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പൗരത്വ രജിസ്ട്രേഷന്‍ നടത്തില്ല എന്നത് കേരളത്തിന്റെ സുവ്യക്ത നിലപാടാണ്. അനുകൂല പട്ടികയില്‍ നിന്നും ആരെയും മാറ്റി നിര്‍ത്താത്ത സര്‍ക്കാരാണിത്. ഒരു വിഭാഗത്തിനും വിവേചനം കാണിച്ചെന്ന് പറയാന്‍ കഴിയുന്ന ഒരു സംഭവവുമില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Chief Minister Pinarayi Vijayan releases K T Jaleel’s book in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍

കാര്‍ കിണറ്റിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം

'ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ മുസ്ലിം ലീഗിന് പ്രതിനിധികള്‍'; കുഞ്ഞാലിക്കുട്ടിക്കെതിരായ വ്യാജ പ്രചാരണത്തില്‍ പരാതി

മോദിയെ നേമത്തേക്ക് സ്വാഗതം ചെയ്ത് ശിവന്‍കുട്ടി; '1500 കോടി നല്‍കാത്തതിന്റെ കാരണം പറയുമല്ലോ?'

മോദിയും രാഹുലും കേരളത്തില്‍; രണ്ട് ദിവസം മഴയ്ക്ക് സാധ്യത; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട് ഇറാന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT