

കൊച്ച: നഗരത്തിലെ ജ്വല്ലറി കെട്ടിടത്തിന് മുകളില്‍ നിന്ന് നിന്ന് ചാടി മധ്യവയ്‌സക്ന്‍ ജീവനൊടുക്കി. കൊച്ചി എംജി റോഡിലെ ജ്വല്ലറിക്ക് മുകളില്‍ നിന്നാണ് ഇയാള്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നഗരത്തിലെ പ്രമുഖ ജ്വല്ലറിക്കെട്ടിടത്തിന് മുകളില്‍നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ നിന്ന് ചാടിയതാണെന്നാണ് കരുതുന്നത്. ഇദ്ദേഹം തല്‍ക്ഷണം മരിച്ചു. വീണപ്പോള്‍ ദേഹത്ത് വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ ഉടുത്തിരുന്ന മുണ്ട് മൂന്നാം നിലയില്‍ കിടപ്പുണ്ടായിരുന്നു. മരിച്ചയാള്‍ക്ക് 50 വയസ് പ്രായം തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ കെട്ടിടത്തിന്റെ ആറാം നില വരെ കയറിയതായി സംശയിക്കുന്നെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആറാം നിലയില്‍ പുറത്തേക്ക് തുറന്ന ഭാഗങ്ങളില്ല. അതിനാല്‍ ഇയാള്‍ മൂന്നാം നിലയിലേക്ക് ഇറങ്ങിവന്ന് ഇവിടെനിന്ന് ചാടുകയായിരുന്നു എന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates