മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം 
Kerala

ജയിലിനുള്ളില്‍ നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുത്, പുറത്തിറങ്ങുന്നത് പുതിയ വ്യക്തിയായിട്ടാകണം: മുഖ്യമന്ത്രി 

ജയിലിനുള്ളില്‍ അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജയിലിനുള്ളില്‍ അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസി. പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മൊബൈല്‍, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ ചില പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജയിലിനകത്ത് പ്രോത്സാഹിപ്പിക്കരുത്. കുറ്റംചെയ്തവരെ കൊടും കുറ്റവാളികളാക്കുന്ന സാഹചര്യമുണ്ടാകരുത്. ഇത്തരം പരാതികളില്‍ വീട്ടുവീഴ്ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കോടതി ശിക്ഷിക്കുംവരെ അവര്‍ നിരപരാധികളാണെന്ന സമീപനമാണാവശ്യം. തടവുകാരുടെ അവകാശങ്ങളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ലംഘിക്കരുത്. ജയിലില്‍ എത്തിപ്പെടുന്നവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതു പുതിയ വ്യക്തിയായിട്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.15 വനിതകളടക്കം 152 അസി. പ്രിസണ്‍ ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT