ചിത്രം; ഫേയ്സ്ബുക്ക് 
Kerala

മുഖ്യമന്ത്രി പിണറായി വിജയനെ എക്സ്പോയിലേക്ക് സ്വീകരിച്ച് യുഎഇ ഭരണാധികാരി; മലയാളത്തിൽ ട്വീറ്റ്

എക്സ്പോയിൽ എത്തിയ മുഖ്യമന്ത്രിയെ നേരിട്ടാണ് ശൈഖ് മുഹമ്മദ് സ്വീകരിക്കാൻ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്; കേരള മുഖ്യമന്ത്രി പിണറായി വിജയനെ എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്സ്പോയിൽ എത്തിയ മുഖ്യമന്ത്രിയെ നേരിട്ടാണ് ശൈഖ് മുഹമ്മദ് സ്വീകരിക്കാൻ എത്തിയത്. തുടർന്ന് പിണറായി വിജയനെ സ്വീകരിച്ച വിവരം അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിൽ അറിയിച്ചു. 

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് പിണറായി വിജയനും അറബിയിൽ ട്വീറ്റ് ചെയ്തു. 

കേരളത്തിൻ്റെ വികസനത്തിൽ യു.എ.ഇ നൽകി വരുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്നു അഭ്യർഥിക്കുകയും ചെയ്തു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.  സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT