ഫയല്‍ ചിത്രം 
Kerala

5 തരം പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്ക് ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഒരുക്കങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ പൗരപ്രമുഖർക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ, കലാ, സാംസ്കാരിക, ആത്മീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖർ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി. പ്രോട്ടോക്കോൾ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ നടത്തിയത്.

അഞ്ച് തരം പായസവും രണ്ട് തരം പഴങ്ങളും ഉൾപ്പെടെ 65 വിഭവങ്ങളാണ് മുഖ്യമന്ത്രിയുടെ സദ്യയിൽ ഉണ്ടായിരുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന് പുറത്ത് മുഖ്യമന്ത്രി മുഖ്യാതിഥികളെ വരവേറ്റു. എംഎൽഎ ഹോസ്റ്റൽവളപ്പിലെ പുതിയ പമ്പ ബ്ലോക്കിന്റെ ശിലാസ്ഥാപനത്തിന് ശേഷമായിരുന്നു സദ്യ.

ശിലാസ്ഥാപനച്ചടങ്ങിൽ ആശംസയർപ്പിക്കാനെത്തിയ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഓണസദ്യയ്ക്കെത്തിയില്ല. എന്നാൽ മുസ്ലിംലീഗിന്റെതുൾപ്പെടെ ചില എംഎൽഎമാർ വിരുന്നിനെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT