മുഖ്യമന്ത്രി വി ഡി സതീശൻ 
Kerala

ഒന്നൊഴിയാതെ വിവാദങ്ങള്‍; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: തുടര്‍വിവാദങ്ങള്‍ക്കിടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. ഉദ്യോഗസ്ഥരുടെ നടപടികള്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന പശ്ചാത്തലത്തിലാണ് യോഗം. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യ ഉദ്യോഗസ്ഥ യോഗമാണിത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്ന നടപടിയുണ്ടായത്. കൂട്ട സ്ഥലംമാറ്റത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയും ഉണ്ടായിരുന്നു. അക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും.

അധികാരമാറ്റശേഷം വകുപ്പുകളില്‍ സ്വീകരിക്കേണ്ട നയംമാറ്റം സംബന്ധിച്ചും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചേക്കും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം യോഗത്തില്‍ വിലയിരുത്തും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി, ഫയലുകളുടെ സുഗമമായ നീക്കം തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ചയാകും. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും തമ്മില്‍ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കും.

Chief Minister V D Satheesan calls a meeting of officials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലിം ലീഗിനെ ഒഴിവാക്കുന്നു; മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് സമസ്ത

കൊലപാതകശ്രമ കേസ് പ്രതി വന്ദേഭാരതിൽ കടക്കുന്നതിനിടെ പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിൽ

വീട് കുത്തിത്തുറന്ന് 12 ലക്ഷം രൂപയുടെ മോഷണം; ഒളിവിലായിരുന്ന പ്രതി തമിഴ്നാട്ടിൽ പിടിയിൽ

ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,06,000ന് മുകളില്‍

സംസ്കരിക്കാത്ത മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി; ഗുരുവായൂരിൽ ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി