മുഖ്യമന്ത്രി വിഡി സതീശന്‍ 
Kerala

ഡല്‍ഹിയില്‍ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി; 16 പൊലീസുകാരെയും രണ്ട് ഡ്രൈവര്‍മാരെയും തിരിച്ചു വിളിച്ചു

പിണറായി വിജയന്റെ കാലത്ത് നിയോഗിച്ച പൊലീസുകാരെയാണ് സര്‍ക്കാര്‍ തിരിച്ചു വിളിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ഡല്‍ഹിയില്‍ തനിക്ക് അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ പിന്‍വലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. ഡല്‍ഹിയില്‍ നിയോഗിച്ചിരുന്ന 16 പൊലീസുകാരെ കേരളത്തിലേക്ക് തിരിച്ചുവിളിച്ചു. രണ്ടു ഡ്രൈവര്‍മാരേയും തിരിച്ചു വിളിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ കേരളത്തില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പൊലീസുകാരെയാണ് സര്‍ക്കാര്‍ തിരിച്ചു വിളിച്ചത്. ഡല്‍ഹി സന്ദര്‍ശനങ്ങള്‍ക്കായി പിണറായി കേരള ഹൗസില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷയും വാഹനവ്യൂഹവുമാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

തന്റെ സുരക്ഷയ്ക്കായി അധിക വാഹനങ്ങൾ ആവശ്യമില്ലെന്നും, പൈലറ്റ് വാഹനവും ഒരു അകമ്പടി (എസ്കോർട്ട്) വാഹനവും പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷയും മാത്രം മതിയെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പൊലീസിന് നൽകിയിട്ടുള്ള നിർദേശം. അതേസമയം, മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം ശുപാർശ ചെയ്തിരുന്നു.

അധികാരം ഒഴിഞ്ഞതിന് പിന്നാലെ, മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നൽകിയിരുന്ന Z+ (സെഡ് പ്ലസ്) കാറ്റഗറി സുരക്ഷയും അകമ്പടി വാഹനങ്ങളും ഒഴിവാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും നിലവിൽ അദ്ദേഹത്തിന് Y (വൈ) കാറ്റഗറി സുരക്ഷയാണ് നൽകുന്നത്.

Chief Minister VD Satheesan says extra security not needed in Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുമതി 15 കിലോയ്ക്ക്, ശേഖരിച്ചത് 7000 കിലോ; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതര കണ്ടെത്തൽ

പി.ജി. മെഡിക്കൽ പ്രവേശനം 2026: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

രഞ്ജി ട്രോഫി: ഇരട്ട സെഞ്ച്വറിയുമായി ഉർവിൽ തിളങ്ങി; കേരളത്തെ വിറപ്പിച്ച് ഗുജറാത്ത്

വയനാട് വിനോദയാത്രാ വിവാദം: പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

'ദിവസങ്ങളോളം നീണ്ട ആസൂത്രണം; പിടിക്കപ്പെട്ടാല്‍ കൊല നടത്തിയത് താനെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണമെന്നും പ്ലാന്‍ ചെയ്തു'