'ദിവസങ്ങളോളം നീണ്ട ആസൂത്രണം; പിടിക്കപ്പെട്ടാല്‍ കൊല നടത്തിയത് താനെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണമെന്നും പ്ലാന്‍ ചെയ്തു'

ആനന്ദയുടെ ഫോണ്‍ ഉപയോഗിച്ചാണ് ഒന്നാം പ്രതി കൊല്ലപ്പെട്ട അഭിറാമിനെ വിളിച്ചു വരുത്തുന്നത്
Abhiram
കൊല്ലപ്പെട്ട അഭിറാം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ അഭിറാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ഗൂഡാലോചന നടത്തിയിരുന്നു. പൊലീസ് പിടികൂടിയാല്‍ കൊലപാതകം നടത്തിയത് താനാണെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണം എന്നതടക്കം പ്ലാന്‍ ചെയ്തിരുന്നുവെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Abhiram
റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

കേസില്‍ മൂന്നു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഒന്നാം പ്രതി പതിനേഴുകാരന്‍, രണ്ടാം പ്രതി ഉമര്‍, പതിനേഴുകാരന്റെ പെണ്‍സുഹൃത്തായ ആനന്ദ എന്നിവരാണ് അറസ്റ്റിലായത്. ആനന്ദയുടെ ഫോണ്‍ ഉപയോഗിച്ചാണ് ഒന്നാം പ്രതി കൊല്ലപ്പെട്ട അഭിറാമിനെ വിളിച്ചു വരുത്തുന്നത്. ഒന്നാം പ്രതിയായ പതിനേഴുകാരന്റെ മുന്‍കാമുകിയുമായി ചില പ്രണയ തര്‍ക്കങ്ങളുണ്ടായിരുന്നു.

ഈ സംഭവത്തില്‍ ഉള്‍പ്പെട്ട അഭിറാമിന്റെ സുഹൃത്തിനെ സ്ഥലത്തേക്ക് എത്തിക്കുന്നതിനായിട്ടാണ് അഭിറാമിനെ പ്രതികള്‍ വിളിച്ചു വരുത്തിയത്. എന്നാല്‍ പ്രതികളുടെ ആവശ്യത്തിന് അഭിറാം വഴങ്ങിയില്ല. അവിടെ വെച്ച് തര്‍ക്കമുണ്ടാകുകയും അഭിറാമിനെ കൊലപ്പെടുത്തുകയുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ട്. ഒരാള്‍ കൈ കൊണ്ട് കഴുത്തു ഞെരിച്ചപ്പോള്‍, മറ്റേയാള്‍ ബെല്‍റ്റു കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ദിവസങ്ങളോളം പ്രതികള്‍ ആസൂത്രണം നടത്തിയിരുന്നു. ആദ്യ ദിവസം അറസ്റ്റിലായ ആനന്ദയുടെ കയ്യില്‍ നിന്നും ഫോണ്‍ വാങ്ങി, അവിടെ വെച്ചു തന്നെയാണ് അഭിറാമിന് സന്ദേശം അയച്ചത്. പിന്നീട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടിയെന്ന വ്യാജേന ഒന്നാം പ്രതി അഭിറാമിന് സന്ദേശങ്ങള്‍ അയച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഉമര്‍ കാപ്പാ കേസിലെ പ്രതിയാണെന്നും പൊലീസ് സൂചിപ്പിച്ചു. ഒന്നാം പ്രതിയായ പതിനേഴുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി ഷെല്‍റ്റര്‍ ഹോമില്‍ അടച്ചു.

Abhiram
അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി
Abhiram
'ഇനിയും അവസരമുണ്ട്, വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊള്ളണം, മാപ്പെഴുതി നല്‍കിയാല്‍ പരീക്ഷ'; മന്ത്രി റോജി എം ജോണ്‍
Summary

Abhiram murder: Police say the accused planned it for days

X

FOLLOW US

ON GOOGLE DISCOVER