റുവാനിയ്ക്ക് മഴ നനയാതെ സ്വസ്ഥമായുറങ്ങാം; വാക്ക് പാലിച്ച് മുഖ്യമന്ത്രി; എം.ജി.എം സ്നേഹവീട് കൈമാറി

മുഖ്യമന്ത്രി റുവാനിക്ക് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ വീട് നിര്‍മ്മിക്കാനുള്ള സന്നദ്ധത അറിയിച്ചത്. മൂന്ന് മാസം കൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.
V. D. Satheesan
CM’s Promise Fulfilled, Ruvaani Gets a New Home, MGM Group Supports Her EducationRavisankar OK
Edited By:
Updated on: 
1 min read

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ.വി എല്‍.പി.എസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ ഉറപ്പ് യാഥാര്‍ത്ഥ്യമായി. എം.ജി.എം ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി. ഏറെ സന്തോഷത്തോടെയാണ് റുവാനിയും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയില്‍നിന്ന് വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.

V. D. Satheesan
അച്ഛന്റെ മരണവും പാതിവഴിയിലായ കൊച്ചുവീടും; അ‍ഞ്ജനയ്ക്ക് ഇനി സുരക്ഷിതമായി തല ചായ്ക്കാം, വാക്ക് പാലിച്ച് സുരേഷ് ​ഗോപി

'രാത്രിയില്‍ മഴ പെയ്താല്‍ ഉറങ്ങാനാകുന്നില്ല... അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ... ഞങ്ങള്‍ക്ക് പുതിയ വീടുവച്ചു തരുമോ... അതില്‍ ഞങ്ങളുറങ്ങാം... ഞാന്‍ വലുതാകുമ്പോള്‍ പൈസ തരാം...' എന്ന് റിവാനി അഭ്യര്‍ത്ഥിക്കുന്ന വിഡിയോ ജൂണില്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി റുവാനിയുടെ മാതാവ് പ്രിയങ്കയുടെ ഫോണില്‍ വിളിക്കുകയും വീട് നിര്‍മ്മിച്ചു നല്‍കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി റുവാനിക്ക് ഉറപ്പു നല്‍കിയതിനു പിന്നാലെയാണ് കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ വീട് നിര്‍മ്മിക്കാനുള്ള സന്നദ്ധത അറിയിച്ചത്. മൂന്ന് മാസം കൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.

V. D. Satheesan
'ഇനിയും അവസരമുണ്ട്, വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊള്ളണം, മാപ്പെഴുതി നല്‍കിയാല്‍ പരീക്ഷ'; മന്ത്രി റോജി എം ജോണ്‍

റിവാനിക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തയാറായത് ഉള്‍പ്പെടെയുള്ള എം.ജി.എം ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന വിദ്യാമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി റുവാനിയുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും നല്‍കുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു. എം.ജി.എം സ്‌കൂളില്‍ തുടര്‍പഠനത്തിനുള്ള സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

V. D. Satheesan
വൈദ്യുതി പ്രതിസന്ധിയുടെ മറവിൽ വൻ അഴിമതി; മുഴുവൻ ഫയലുകളും കെഎസ്ഇബിയുടെ വിയോജനക്കുറിപ്പുകളും പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ നടന്ന ചടങ്ങില്‍ എം. വിന്‍സെന്റ് എംഎല്‍എ, എം.ജി.എം ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, ജൈനമ്മ യോഹന്നാന്‍, എം.ജി.എം സി.ഒ.ഒ ആല്‍ഫ മേരി വര്‍ഗീസ്, എം.ജി.എം അഡ്മിന്‍ മാനേജര്‍ ആര്‍. സുനില്‍ കുമാര്‍, എം.ജി.എം ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ അഹിനസ്, എം.ജി.എം പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഒ.കെ .രവിശങ്കര്‍, ജാനകി ബില്‍ഡേഴ്സ് പ്രതിനിധികള്‍, റുവാനിയുടെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

V. D. Satheesan
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ
Summary

CM’s Promise Fulfilled, Ruvaani Gets a New Home, MGM Group Supports Her Education

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER