Connect to Work  file
Kerala

വര്‍ഷം 12,000 രൂപ ധനസഹായം; തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് കൈത്താങ്; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് ഉദ്ഘാടനം നാളെ

സംസ്ഥാന സര്‍ക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

തൊഴില്‍ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമുള്ള സാമ്പത്തിക കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വര്‍ഷക്കാലം ധനസഹായമായി ലഭിക്കും.

പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമാണ് ആനുകൂല്യത്തിന് അര്‍ഹത. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ eemployment.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.

Connect to Work Scholarship: Chief Minister Pinarayi Vijay to inaugrate Connect to Work scholarship program tomorrow. The project aims to help those who searching for job.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്, ഇന്‍സ്റ്റഗ്രാം വീഡിയോ എഡിറ്റ് ചെയ്തത്; സൈബര്‍ വിദഗ്ധരുടെ സഹായം തേടി

'മോശമായി പെരുമാറിയ നായകന്‍, കരണത്തടിച്ചെന്ന് പൂജ'; ആ 'പാന്‍ ഇന്ത്യന്‍' താരം പ്രഭാസ് ആണെന്ന് സൈബര്‍ പോരാളികള്‍; സത്യാവസ്ഥയെന്ത്?

രോഹിത് ശർമയെയും വിരാട് കോഹ്‍ലിയെയും തരംതാഴ്ത്തും; ബിസിസിഐ വാർഷിക കരാറിൽ അഴിച്ചുപണി

മീനിന്റെ ഉളുമ്പു മണം മാറുന്നില്ലേ? സോപ്പില്ലാതെ കളയാൻ ചില വഴികൾ

ക്ഷേത്രോത്സവത്തില്‍ ഗാനമേളയ്ക്കിടെ ഗണഗീതം; സ്റ്റേജില്‍ കയറി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

SCROLL FOR NEXT