‘Metro Connect’ electric feeder bus service
‘Metro Connect’ electric feeder bus serviceഫയൽ

യാത്ര ചെയ്തത് 14 ലക്ഷം പേര്‍, കൊച്ചി നഗരഗതാഗതത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച് ഇലക്ട്രിക് ഫീഡര്‍ സര്‍വീസ്; മെട്രോ കണക്ടിന് ഒരു വയസ്

കൊച്ചി നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ച ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് 'മെട്രോ കണക്ട്' വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു.
Published on

കൊച്ചി: കൊച്ചി നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ച ഇലക്ട്രിക് ഫീഡര്‍ ബസ് സര്‍വീസ് 'മെട്രോ കണക്ട്' വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. 2025 ജനുവരി 15-ന് ആരംഭിച്ച ഈ സേവനം, ഒരു വര്‍ഷത്തിനുള്ളില്‍ 14 ലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ച് നഗരഗതാഗതത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

15 ഇലക്ട്രിക് ബസുകള്‍ ആറ് റൂട്ടുകളിലായി 7 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു. ആലുവ -സിയാല്‍ എയര്‍പോര്‍ട്ട് റൂട്ടാണ് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കിയത്. മെഡിക്കല്‍ കോളേജ്, ഹൈക്കോടതി സര്‍ക്കുലര്‍, പനമ്പിള്ളി നഗര്‍ റൂട്ടുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. മെട്രോ, വാട്ടര്‍ മെട്രോ സ്റ്റേഷനുകളെ പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടാണ് സര്‍വീസ് ആരംഭിച്ചത്.

‘Metro Connect’ electric feeder bus service
ദീപക്കിന്റെ വിഡിയോ പകര്‍ത്തിയ യുവതി ഒളിവിലെന്ന് സൂചന; ഫോണ്‍ കണ്ടെത്താന്‍ പൊലീസ്

ഫ്രഞ്ച് ഏജന്‍സിയായ എഎഫ്ഡിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണ്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആധുനിക ഡാറ്റ അനാലിറ്റിക്‌സ് പ്ലാറ്റ്ഫോം സജ്ജമാക്കി. ഇതിലൂടെ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും 15 ശതമാനം വളര്‍ച്ചയുണ്ടായി.

‘Metro Connect’ electric feeder bus service
സ്വര്‍ണക്കൊള്ള: നിര്‍ണായക നീക്കവുമായി ഇഡി, ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പ്രതികളുടെ വീടുകളിലും ഒരേസമയം റെയ്ഡ്
Summary

Electric feeder service in Kochi; Metro Connect turns one year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com