പ്രതീകാത്മക ചിത്രം 
Kerala

കരോളുമായി ഇറങ്ങിയ കുട്ടികളെ പട്ടികയും വടിയുംകൊണ്ട് അടിച്ചോടിച്ചു, അഞ്ചുപേർ ആശുപത്രിയിൽ; കേസെടുത്തു

കരോളുമായി ഇറങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; കരോള്‍ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. കരോളുമായി ഇറങ്ങിയ കുട്ടികളെ മദ്യപസംഘം മർദിക്കുകയായിരുന്നു. മലപ്പുറം പെരുമുക്കിൽ ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മദ്യപസംഘം പ്രകോപനമില്ലാതെ പട്ടികയും വടിയും ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നുവെന്നാണ് പരാതി. കരോളിനു വേണ്ടി കുട്ടികള്‍ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും സംഘം നശിപ്പിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമികള്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!