വീഡിയോ ദൃശ്യം 
Kerala

രാത്രി കാടു കയറ്റിയ ചില്ലിക്കൊമ്പന്‍ രാവിലെ വീണ്ടും ജനവാസമേഖലയില്‍

ഇന്നലെ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഇന്നലെ രാത്രി കാടു കയറ്റിയ ചില്ലികൊമ്പന്‍ എന്ന ആന രാവിലെ വീണ്ടും നാട്ടിലേയ്ക്ക് ഇറങ്ങി. ഇന്നലെ നെല്ലിയാമ്പതി ജനവാസമേഖലയില്‍ എവിറ്റി ഫാക്ടറിക്ക് സമീപത്ത് ഇറങ്ങിയ കാട്ടാന പ്രദേശത്തെ ലൈറ്റുകള്‍ തകര്‍ത്തിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് കൊമ്പന്‍ തിരിച്ചുപോയത്.

നാട്ടുകാര്‍ ചില്ലിക്കൊമ്പന്‍ എന്ന് പേരിട്ട കാട്ടാന ഇടയ്ക്കിടെ ജനവാസ മേഖലകളില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ നാട്ടുകാര്‍ക്ക് കാര്യമായ പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇതുവരെ സൃഷ്ടിച്ചിട്ടില്ല. നേരത്തെ ചക്കയുടേയും മാങ്ങയുടേയും സീസണ്‍ഡ കാലത്താണ് എത്താറുണ്ടായിരുന്നത്. അടുത്തിടെയായി ആന നിരന്തരം ജനവാസകേന്ദ്രങ്ങളില്‍ എത്താറുണ്ടെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടുക്കിയിലെ ചിന്നക്കനാലില്‍ ചക്കക്കൊമ്പന്‍ കഴിഞ്ഞ ദിവസവും വീട് ആക്രമിച്ചു. 301 കോളനിയിലെ വീടാണ് ഇടിച്ചു പൊളിച്ചത്. കഴിഞ്ഞ ദിവസം പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് അരി ഭക്ഷിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാഹനം കിട്ടാതെ ചികിത്സ വൈകി,ഗർഭപാത്രം പൊട്ടി; ആദിവാസി യുവതിക്ക് പുനർജന്മമേകി നിലമ്പൂർ ജില്ലാ ആശുപത്രി

ഹോട്ടലില്‍ വച്ച് പൊരിഞ്ഞ അടി; ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ പരമേശ്വരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

ഫ്രഞ്ച് പരിശീലകനായി സിദാന്‍ കരാര്‍ ഒപ്പിട്ടു; 2030 വരെ ചുമതലയില്‍ തുടരും

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

'ജനാധിപത്യം എല്ലാം കേള്‍ക്കുന്നുണ്ട്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി മണ്ണിലിറങ്ങി താരങ്ങള്‍