പ്രതീകാത്മക ചിത്രം 
Kerala

20 മണിക്കൂര്‍ പറക്കാന്‍ 80ലക്ഷം രൂപ, അധിക ഓരോ മണിക്കൂറിന് 90,000; പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന് 

കേരള പൊലീസിനായുള്ള ഹെലികോപ്റ്റര്‍ വാടക കരാര്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പൊലീസിനായുള്ള ഹെലികോപ്റ്റര്‍ വാടക കരാര്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്.പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ കമ്പനി ക്വാട്ട് ചെയ്തത് 80 ലക്ഷം രൂപ. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. 3 വര്‍ഷത്തേക്കാണ് 6 സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കു എടുക്കുന്നത്. ഇന്ന് തുറന്ന സാമ്പത്തിക ബിഡില്‍ ഏറ്റവും കുറഞ്ഞ തുക നല്‍കിയ ചിപ്‌സണ് കരാര്‍ നല്‍കാന്‍ ഡിജിപി അധ്യക്ഷനായ ടെണ്ടര്‍ കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. 

ചിപ്‌സണ്‍ ഏവിയേഷന്‍, ഒഎസ്എസ് എയര്‍ മാനേജ്‌മെന്റ്, ഹെലിവേ ചാട്ടേഴ്‌സ് എന്നീ കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായി സേവനം നല്‍കുന്ന കമ്പനികളാണിത്. പൊലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീ.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് വിലയിരുത്തിയത്.തുടര്‍നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹാന്‍സ് കമ്പനിയില്‍നിന്ന് ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വര്‍ഷത്തേക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.ഒരു വര്‍ഷത്തെ കരാര്‍ പ്രകാരം 22.21 കോടിയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സിന് നല്‍കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഴുത്തച്ഛന്‍ പുരസ്‌കാരം മേതിലിന്

മാസം 2000, 5000, 10,000 രൂപ...; ആര്‍ഡിയിലെ വളര്‍ച്ച കാണാം

Delhi Protest: 'ചലോ ദില്ലി' : രാംലീല മൈതാനിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി

'നാ അവരെ റൊമാന്റിക്കാ പാക്കലെ'; 'നസ്‌ലിനെ എന്തുകൊണ്ട് വില്ലനാക്കി', ചോദ്യത്തിന് മറുപടിയുമായി ജിത്തു മാധവൻ

അധികാരകേന്ദ്രങ്ങളിൽ മാറ്റം ഉണ്ടാവുമോ?, പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് സാധ്യത; കേരളത്തിന് 2026 എങ്ങനെയായിരിക്കും?