ക്രിസ്മസ് വാരത്തില്‍ മദ്യവില്‍പനയില്‍ റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം 
Kerala

ക്രിസ്മസ് വാരത്തില്‍ മദ്യവില്‍പനയില്‍ റെക്കോര്‍ഡ്; കുടിച്ചത് 332.62 കോടിയുടെ മദ്യം; മുന്‍വര്‍ഷത്തേക്കാള്‍ 18.99% വര്‍ധന

ഡിസംബര്‍ 24 ന് മാത്രം 114.45 കോടി രൂപയുടെ മദ്യമാണ് വില്‍പന നടത്തിയത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബെവ്‌കോയില്‍ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ് ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനമാണ് വര്‍ധന. ഡിസംബര്‍ 24 ന് 114.45 കോടി രൂപയുടെ മദ്യമാണ് വില്‍പന നടത്തിയത്. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ബെവ്‌കോ പ്രീമിയം കൗണ്ടറുകളുള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.

തൃശൂരും കോഴിക്കോടും ഈയടുത്തായി പ്രീമിയം കൗണ്ടറുകള്‍ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വര്‍ധനവിന് കാരണമായി.

Christmas liquor sales hit all-time high; Kerala drinks booze worth ₹332.62 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണം ആശങ്കയുണ്ടാക്കുന്നത്'; അപലപിച്ച് ഇന്ത്യ

ബോണ്‍ നതാലയ്ക്കായി ഒരുങ്ങി തൃശൂര്‍ നഗരം; നഗരത്തിലും പരിസര പ്രദേശങ്ങളിലും വാഹന നിയന്ത്രണം

സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്ഐടി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്,ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി, ഹെൽപ്പ് ഡെസ്ക് സെക്യൂരിറ്റി തസ്തികകളിൽ ഒഴിവ്

സംവിധായകന്റെ പേര് എവിടെ പോയി? 'ഒരു ദുരൂഹസാഹചര്യത്തില്‍' ക്രിസ്മസ് പോസ്റ്റര്‍ ചര്‍ച്ചയാവുന്നു

SCROLL FOR NEXT