Kerala

20കോടിയുടെ ഭാ​ഗ്യശാലി ഇരിട്ടി സ്വദേശി സത്യന്‍; വാങ്ങിയത് ഒരു കെട്ട് ടിക്കറ്റ്

കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിക്ക് വിറ്റ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം∙ ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം കണ്ണൂർ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസിക്ക് വിറ്റ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അനീഷ് എംവി എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്. ഏജന്‍സിയില്‍ നിന്ന് ഒരു ബുക്ക് ടിക്കറ്റാണ് സത്യന്‍ എടുത്തതെന്ന് ഇരിട്ടിയിലെ ലോട്ടറി ഏജന്‍സി ഉടമ പറഞ്ഞു. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഉടമ കൂട്ടിച്ചേര്‍ത്തു.

20 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പറടിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അനീഷ് പറഞ്ഞു. മുത്തു ലോട്ടറി വഴി വിറ്റ ടിക്കറ്റുകള്‍ക്ക് നിരവധി തവണ ബമ്പര്‍ ലോട്ടറികളുടെ രണ്ടാംസമ്മാനം ഉള്‍പ്പെടെ അടിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമായിട്ടാണെന്നും അനീഷ് പറഞ്ഞു. ലോട്ടറി വില്‍പ്പനക്കാരന്‍ എന്നനിലയില്‍ ബമ്പര്‍ അടിക്കുകയെന്നത് സ്വപ്‌നമായിരുന്നെന്നും ഇപ്പോള്‍ ആ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം സമ്മാനം: ΧΑ 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, ΧΕ 481212, ΧΕ 508599, XG 209286, ΧΗ 301330, ΧΗ 340460, XH 589440, XK 289137, XK 524144, XL 386518.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 30 പേർക്കു 10 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 20 പേർക്ക്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം