20 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം 
Kerala

20 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; ക്രിസ്മസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വില്‍പനയാണ് ഇത്തവണ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിക്ക് ഉണ്ടായിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവത്സരത്തിലെ ഭാഗ്യശാലിയെ ഇന്നറിയാം. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോര്‍ഡ് വില്‍പനയാണ് ഇത്തവണ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിക്ക് ഉണ്ടായിട്ടുള്ളത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇത്തവണ ഇതുവരെ 54,08,880 ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞിട്ടുണ്ട്.

ഒന്നാം സമ്മാനമായ 20 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേര്‍ക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേര്‍ക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റില്‍ ബമ്പര്‍ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒന്‍പത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒന്‍പത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉള്‍പ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങള്‍ ലഭിക്കുന്നു.

Christmas-New Year Bumper lucky draw on today, hits record sales.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ അകത്തോ പുറത്തോ?; മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

വിലക്ക് ലംഘിച്ച് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; രാഹുല്‍ അകത്തോ പുറത്തോ?, ഇന്നറിയാം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തച്ചംപാറയില്‍ ഭീതി പരത്തിയ പുലി ഒടുവില്‍ കെണിയില്‍; ഇന്ന് പുലര്‍ച്ചെ കൂട്ടില്‍ കുടുങ്ങി

'ഈ ഭൂമീന്റെ പേരാണ് നാടകം'; പാട്ടും പറച്ചിലുമായി നിറഞ്ഞു നിന്ന കെവി വിജേഷ് അന്തരിച്ചു

മകരവിളക്ക് ദിവസം സന്നിധാനത്ത് വിലക്ക് ലംഘിച്ച് സിനിമാ ഷൂട്ടിങ്; പരാതിയില്‍ അന്വേഷണം

SCROLL FOR NEXT