P V Anvar, C K Janu 
Kerala

സ്വാഗതാര്‍ഹമെന്ന് സി കെ ജാനു; യുഡിഎഫ് നേതാക്കള്‍ക്ക് അഭിവാദ്യം: പി വി അന്‍വര്‍

'യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുകയാണ്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അസോസിയേറ്റ് അംഗമാക്കാനുള്ള യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്ത് സികെ ജാനുവും പി വി അന്‍വറും. യുഡിഎഫ് തീരുമാനത്തില്‍ വളരെ സന്താഷമുണ്ട്. സ്വാഗതാര്‍ഹമായ തീരുമാനമാണ്. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുകയാണ്. മുത്തങ്ങ വെടിവെപ്പുണ്ടായത് യുഡിഎഫ് കാലത്താണ്. എന്നാല്‍ അതിനുശേഷം യുഡിഎഫില്‍ നിന്നും ഏറ്റവും അനുകൂല പ്രതികരണമാണ് ഉണ്ടായത്. മുന്നണിയില്‍ അസോസിയേറ്റ് അംഗമായി തെരഞ്ഞെടുത്തത് അറിഞ്ഞ് പ്രവര്‍ത്തകര്‍ പായസം വെച്ച് ആഘോഷിക്കുകയാണെന്നും സി കെ ജാനു പറഞ്ഞു.

യുഡിഎഫ് തീരുമാനത്തില്‍ സന്തോഷമുണ്ട്. പിണറായിസത്തിന്റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷവാര്‍ത്തയാണിത്. താന്‍ നേരത്തെ ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയെന്ന് തെളിഞ്ഞതിനുള്ള അംഗീകാരമാണ്. തീരുമാനമെടുത്ത യുഡിഎഫ് നേതാക്കള്‍ക്ക് അഭിവാദ്യങ്ങള്‍. പിണറായിസവും മരുമോനിസവും കേരളത്തില്‍ അവസാനിപ്പിക്കാന്‍ നിരുപാധിക പിന്തുണ നല്‍കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

കേരളത്തിന്റെ പൊതു സ്വഭാവം എന്നത് മതേതര സ്വഭാവമാണ്. ആ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നിലപാട് ഇടതുപക്ഷ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍, കേരളത്തിലെ ജനം രാഷ്ട്രീയം മാറ്റിവെച്ച് മതേതര സ്വഭാവം നിലനിര്‍ത്താനുള്ള ജനവികാരത്തിലേക്ക് മാറി. അതിന്റെ പ്രതിഫലനമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ കണ്ടതെന്നും പി വി അന്‍വര്‍ പറഞ്ഞു.

അതേസമയം യുഡിഎഫിലേക്കില്ലെന്ന് കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. താന്‍ എന്‍ഡിഎയില്‍ വൈസ് ചെയര്‍മാനാണ്. തനിക്ക് സംഘപരിവാര്‍ പശ്ചാത്തലമുള്ളയാളാണ്. 14-ാം വയസ്സുമുതല്‍ താന്‍ സ്വയം സേവകനാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ്. താനിങ്ങനെ അപേക്ഷ കൊടുത്തു എന്നു പറയുന്നത് ശരിയല്ല. താന്‍ യുഡിഎഫില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍, യുഡിഎഫ് നേതൃത്വം അത് പുറത്തു വിടണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

CK Janu and PV Anvar welcome UDF's decision to make them associate members.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

'എസ്‌ഐആര്‍ തടസപ്പെടുത്തരുത്'; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; ശബരിമല അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'മരിക്കാന്‍ പേടിയാണ്, കാരണക്കാര്‍ രണ്ടാം ഭാര്യയും അമ്മയും'; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

​ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT