CK Janu express
Kerala

'ഇത്ര വർഷമായി, ഒരു മര്യാദയുമില്ല'; സികെ ജാനുവിന്റെ പാർട്ടി എൻഡിഎ വിട്ടു

സഖ്യമുപേക്ഷിച്ച് ജനാധിപത്യ രാഷ്ട്രീയ പാർട്ടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. എൻഡിഎ മുന്നണി മ​ര്യാദ പാലിച്ചില്ലെന്ന വിമർശനമുന്നയിച്ചാണ് സഖ്യത്തിൽ നിന്നുള്ള പിൻമാറ്റം. മുന്നണിയിൽ നിന്ന് അവ​ഗണന മാത്രമാണ് നേരിട്ടതെന്നു സികെ ജാനു ആരോപിച്ചു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോ​ഗത്തിലാണ് തീരുമാനം.

'വർഷങ്ങളായി മുന്നണിയ്ക്കൊപ്പം ചേർന്നിട്ട്. ഒരു മര്യാദയും അവർ കാണിച്ചില്ല. ഇന്ന് ഞങ്ങൾ യോ​ഗം ചേർന്നു എൻഡിഎ ഘടകകക്ഷി സ്ഥാനം വിട്ടു. മുന്നണിയിൽ നിൽക്കുക എന്നത് കൊടുക്കൽ വാങ്ങൽ പ്രക്രിയയാണല്ലോ. ആ രീതിയിലുള്ള പരിഗണന കിട്ടിയില്ല. കേന്ദ്രത്തിൽ ഭരണമുണ്ടായിട്ടും നമ്മളെ പരി​ഗണിച്ചില്ല.'

'ഇനി പാർട്ടി ഏത് മുന്നണിയിലേക്ക് പോകുമെന്നു ഇപ്പോൾ പറയാൻ സാധിക്കില്ല. നിലവിൽ സമവായ നീക്കത്തിനുള്ള സാധ്യതയിലാണ്'- അവർ വ്യക്തമാക്കി.

CK Janu: The decision was taken at Janadhipathiya Rashtriya Party state committee meeting held in Kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT