clash between Shafi Parambil MP and DYFI activists in Vadakara 
Kerala

'പ്രതിഷേധിച്ചോ തെറി വിളിക്കരുത്'; വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, വാക്കേറ്റം

പ്രതിഷേധക്കാരെ പൊലീസ് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എം പി വാഹനത്തില്‍ നിന്നിറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു വടകരയില്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എം പി വാഹനത്തില്‍ നിന്നിറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രതിഷേധക്കാരും ഷാഫി പറമ്പില്‍ എംപിയും തമ്മില്‍ പരസ്പരം വാക്കേറ്റം ഉണ്ടായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും പണിപ്പെട്ട്. പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഷാഫി കാറില്‍ നിന്നിറങ്ങിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

'പ്രതിഷേധിച്ചോ, തെറിവിളിക്കരുത്. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ല. സമരത്തിന്റെ പേരില്‍ ആഭാസത്തരം കാണിച്ചാല്‍ വകവെയ്ക്കില്ല' എന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വടകര ടൗണ്‍ഹാളിലെ ന്ന പരിപാടി കഴിഞ്ഞ് വരുമ്പോഴായിരുന്നു ഷാഫി പറമ്പിലിനുനേരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഉണ്ടായത്. കൊടിയും ബാനറും ഉള്‍പ്പെടെ ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു.

Rahul Mamkootathil issue: Clash between Shafi Parambil MP and DYFI activists in Vadakara for support Rahul Mamkootathil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT