എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ലാത്തിച്ചാര്‍ജ് 
Kerala

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് പിണറായി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് കല്ലേറ് ഉണ്ടായെന്ന് ആരോപിച്ച് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിലേക്ക് കല്ലെറിഞ്ഞു. കോളജ് മതില്‍ ചാടികടന്ന് ഫ്‌ലെക്‌സുകള്‍ നശിപ്പിച്ചു. ഈ സംഘര്‍ഷം പിന്നീട് പാളയം യൂണിവേഴ്സ്റ്റി ഹോസ്റ്റലിനു മുന്നിലേക്ക് വ്യാപിച്ചു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊലീസിനും പരുക്കേറ്റു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പിവിജയന്‍ സ്ഥലത്തെത്തി.

കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്ഥലത്തെത്തിയ പ്രതിപക്ഷ നേതാവ് പിണറായി പറഞ്ഞു. കെഎസ് യുക്കാരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ ആക്രമണമാണ് ഉണ്ടായത്. എസ്എഫ്‌ഐക്കാരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. നേരത്തെ തീരുമാനിച്ചതിന്റെ ഭാഗമായിട്ടുള്ള ആക്രമണമെന്ന് വ്യക്തമാകുന്ന രീതിയിലാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്.

നേരത്തെയും യൂണിവേഴ്‌സിറ്റി കോളജും ഹോസ്റ്റലും അവര്‍ ലക്ഷ്യമിട്ടിരുന്നു. അവരുടെ കൈയിലുള്ള കുപ്പികള്‍ കോളജ് ഹോസ്റ്റലിലേക്ക് എറിയുകയാണ് ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ വീണ്ടും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ഇത് കാടത്തമാണ്. ഒരു സംഘടനയും നടത്താന്‍ പാടില്ലത്തതാണ്. ഇത് അവസാനിപ്പിക്കണം. ഈ കളി അവസാനിപ്പിച്ചില്ലെങ്കില്‍ ക്രമസമാധാനത്തിന് വലിയ ഭീഷണിയാകും. അത് ഉയര്‍ത്തുന്നത് ഭരണകക്ഷിയുടെ ഭാഗമായ സംഘടനയാണെന്നും പിണറായി പറഞ്ഞു.

കല്ലേറിനെ തുടര്‍ന്ന് പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളജിന്റെയും ഹോസ്റ്റലിന്റെയും മുന്നില്‍ സ്ഥാപിച്ചിരുന്ന എസ്എഫ്ഐയുടെ ബാനറുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് ഗ്രനേഡും പ്രയോഗിച്ചു.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ തര്‍ക്കപരിഹാരത്തിനായെന്ന പേരില്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ കോമ്പൗണ്ടിനുള്ളിലേക്കെത്തിയ പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാര്‍ജ് ചെയ്യുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പൊലീസ് ലാത്തിച്ചാര്‍ജില്‍ മൂന്ന് വിദ്യര്‍ഥികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഘടിച്ചു വന്ന കെഎസ്യുയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനഃപൂര്‍വം അക്രമം അഴിച്ചു വിട്ടതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു. പൊലീസ് രാഷ്ട്രീയം കാണിച്ച് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുകയാണെന്നും ഇതിനെല്ലാം പകരം ചോദിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. ഗുണ്ടായിസം കാണിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യണമെന്ന് കെഎസ്യു നതൃത്വം ആവശ്യപ്പെട്ടു.

Clash Between Youth Congress, KSU, and SFI in Thiruvananthapuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം

വിമാനദുരന്തം തടഞ്ഞത് ഇന്ത്യന്‍ വംശജനായ പൈലറ്റ്; മുംബൈ സ്വദേശി

പൈലറ്റും എസ്‌കോര്‍ട്ടുമില്ല; മന്ത്രിയെ കാറില്‍ നിന്ന് ഇറക്കി നടത്തിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍; വന്‍ സുരക്ഷ വീഴ്ച

ബാലറ്റിലേക്ക് തിരികെ പോകണം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, പിന്നാലെ ഫ്‌ലൈദുബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശബരിമല ഇ-ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി; ഹെഡ് ക്ലര്‍ക്കിന് സസ്പെന്‍ഷന്‍