പ്രതീകാത്മക ചിത്രം 
Kerala

സഹപാഠിയായ യുവാവ് തൂങ്ങി മരിച്ചതിന് പിന്നാലെ യുവതിയും സ്വയം ജീവനൊടുക്കി

ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂര്‍ കുറമ്പക്കര ഉദയഗിരി പുത്തന്‍ വീട്ടില്‍ ജെബിന്‍, പുതുവല്‍ തിരുമങ്ങാട് ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്. 

ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പ്മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെയാണ് സോനയേയും സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

പത്തനാപുരത്ത് മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ പഠനത്തിനായി ജെബിന്‍ ബംഗളൂരിലും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്. മരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

'പഴയതില്‍ നിന്ന് നമ്മള്‍ പുതിയ യു​ഗത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു'; വിജയിയായ ശേഷം ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

'മൊത്തം ഇക്കാക്കമാര്‍ ആണല്ലോ?'; അവാര്‍ഡില്‍ വര്‍ഗീയ പരാമര്‍ശവുമായി ലസിത പാലക്കല്‍

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ നാലിന്, കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ നവംബര്‍ 23ന്; ചടങ്ങുകള്‍ ഇങ്ങനെ

ചുമയും ജലദോഷവും ഉള്ളവര്‍ കരിപ്പെട്ടി ചായ കുടിക്കുന്നത് കൊണ്ട് ഗുണമുണ്ടോ?

SCROLL FOR NEXT