ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം 
Kerala

​ഗവർണർക്ക് പല അജണ്ടകളുമുണ്ടാകും, ​​ബില്ലുകൾ‌ ഒപ്പിടേണ്ടത് ഇഷ്ടമനുസരിച്ചല്ല; ​വിമർശനവുമായി മുഖ്യമന്ത്രി 

ബില്ല് ഒപ്പിടാത്തതിൽ ഗവർണർക്ക് പല ലക്ഷ്യങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ​ഗവർണറുടെ നിലപാട് നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

ഗവർണറുടെ ഇഷ്ടത്തിന്റെ പ്രശ്നം ഇക്കാര്യത്തിലില്ല. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ആ കാര്യമാണ് ഗവർണർ നിർവഹിക്കേണ്ടത്. ഗവർണറുടെ ചുമതലകൾ എന്താണെന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് അറിയാത്ത വ്യക്തിയല്ല ഗവർണർ. ബിൽ അവതരിപ്പിച്ച മന്ത്രിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അതിൽപരം ആരാണ് അദ്ദേഹത്തെ കാണാൻ പോകേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഒരു ഘട്ടത്തിൽ താൻ നേരിട്ടു ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പിന്നീട് ബില്ല് അവതരിപ്പിച്ച മന്ത്രിമാർ വരുമെന്ന് ഗവർണർക്ക് എഴുതികൊടുത്തതുമാണ്. ബില്ല് ഒപ്പിടാത്തതിൽ ഗവർണർക്ക് പല ലക്ഷ്യങ്ങളുണ്ടാകും. അതു സർക്കാരിനെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല. ഗവർണർക്ക് ചില അ‍ജണ്ടകളുണ്ടാകും. അതേക്കുറിച്ചു പ്രവചനം നടത്താൻ താൻ ആളല്ല. കണ്ട് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായം വന്നു കഴിഞ്ഞു. അപ്പോൾ ഭരണഘടനാ പദവിയിലിരിക്കുന്ന ആൾ മറിച്ചൊരു അഭിപ്രായം പറയുന്നതെങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT