'കേരളീയം മഹോത്സവമായി, പ്രതീക്ഷിച്ചതിലും ജനപങ്കാളിത്തം, അടുത്ത വർഷവും നടത്തും': മുഖ്യമന്ത്രി

അടുത്ത കേരളീയത്തിന്റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്, ടിവി ദൃശ്യം
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്, ടിവി ദൃശ്യം

തിരുവനന്തപുരം: കേരളീയം മഹാവിജയമായെന്ന് മന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മഹോത്സവം എന്ന നിലയ്ക്കാണ് ജനങ്ങൾ കേരളീയത്തെ നെഞ്ചേറ്റിയത്. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അടുത്ത കേരളീയത്തിന്റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

കേരളത്തിന്റെ മഹോത്സവം എന്ന നിലയ്ക്കാണ് ജനങ്ങൾ കേരളീയത്തെ നെഞ്ചേറ്റിയത്. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. തിരുവനന്തപുരം ന​ഗരം ജനസമുദ്രമായി. ഈ പരിപാടി ചുരുങ്ങിയ സമയത്തിൽ സം​ഘടിപ്പിക്കപ്പെട്ടതാണ്. ഇത്ര വിപുലമായ ആഘോഷം ഈ രീതിയിൽ സംഘടിപ്പിക്കുമ്പോൾ സ്വാഭാവികമായി ആശങ്കകളുണ്ടാകേണ്ടതാണ്. എന്നാൽ അതെല്ലാം ഒഴിവാക്കി കേരളത്തിന്റെ മഹോത്സവമായി മാറി. കേരളീയത്തിന്റെ സംഘാടനത്തിൽ പങ്കാളികളായ എല്ലാവരേയും അഭിനന്ദിക്കുന്നു.- മുഖ്യമന്ത്രി പറഞ്ഞു. 

സ്വാഭാവികമായി ഉണ്ടായ പിഴവുകൾ തിരുത്തി അടുത്ത വർഷം കേരളീയം നടത്തും. അതിനായി ഇപ്പോഴെ തയാറെടുപ്പുകൾ ആരംഭിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചീഫ് സെക്രട്ടറി ചെയർമാനാകുന്ന സംഘാടക സമിതിയിൽ കെഎസ്ഐഡിസി എംഡി കൺവീനറാകും. വിവിധ വകുപ്പുകളുടെ അഡി.ചീഫ് സെക്രട്ടറിമാരും പ്രിൻസിപ്പൽ സെക്രട്ടറിമാരും സെക്രട്ടറിമാരും സമിതിയിലെ അംഗങ്ങളാണ്. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com