പിണറായി വിജയന്‍ / ഫയല്‍ ചിത്രം 
Kerala

നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല; രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല: മുഖ്യമന്ത്രി

കൂടുതല്‍ പേരിലേക്ക് പടര്‍ന്നിട്ടില്ലെന്നത് ആശ്വാസമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേരിലേക്ക് പടര്‍ന്നിട്ടില്ലെന്നത് ആശ്വാസമാണ്. വ്യാപനം തടയാനും മികച്ച ചികിത്സ ഉറപ്പാക്കാനും ഫലപ്രദമായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. രണ്ടാം തംഗത്തിനുള്ള സാധ്യത വളരെ കുറവാണെങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കില്ല എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍- അദ്ദേഹം പറഞ്ഞു.

കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളത്. തുടക്കത്തില്‍ തന്നെ കണ്ടെത്താനായതുകൊണ്ട് അപകടം ഒഴിവാക്കാനായിട്ടുണ്ട്. നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കുകയും കോര്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നിപ കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 

1286പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അവരില്‍ 276പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടതാണ്. 122 പേര്‍ രോഗികളുടെ കുടുംബാഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവര്‍ത്തകര്‍ പട്ടികയിലുണ്ട്. 994പേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുള്ള 304 സാമ്പിളുകള്‍ ശേഖരിച്ചു. 267പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. ആറുപേരുടെ ഫലമാണ് പോസിറ്റീവ് എന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

SCROLL FOR NEXT