Cobra 
Kerala

അങ്കണവാടിയില്‍ കളിപ്പാട്ടത്തിനരികെ മൂര്‍ഖന്‍ പാമ്പ്; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കണവാടിയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മൂര്‍ഖന്‍ പാമ്പ്. എറണാകുളം ജില്ലയിലെ ആലുവ കരുമാലൂര്‍ തടിക്കക്കടവിലാണ് സംഭവം. കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.

രാവിലെ 11 മണിയോടെയാണ് അങ്കണവാടി കെട്ടിടത്തിനകത്ത് മൂര്‍ഖനെ കണ്ടെത്തുന്നത്. ഈ സമയത്ത് എട്ടു കുട്ടികള്‍ അങ്കണവാടിയില്‍ ഉണ്ടായിരുന്നു. അധ്യാപിക ഷെല്‍ഫിലെ കളിപ്പാട്ടങ്ങള്‍ എടുക്കുന്നതിനിടെയാണ് പത്തി വിടര്‍ത്തിയ നിലയില്‍ വലിയ മൂര്‍ഖനെ കണ്ടെത്തുന്നത്.

ഇതോടെ ഭയന്ന അധ്യാപിക അലറി വിളിച്ചു. ഉടന്‍ തന്നെ ഹെല്‍പ്പറുടെ സഹായത്തോടെ കുട്ടികളെയെല്ലാം മുറിയില്‍ നിന്നും മാറ്റി. വാര്‍ഡ് മെമ്പറെ ഉടന്‍ തന്നെ വിവരം അറിയിക്കുകയും സ്‌നേക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

Cobra snake among toys at Anganvadi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT