തെങ്ങ് ബൈക്കിന് മുകളില്‍ വീണ് അപകടം  സിസിടിവി ദൃശ്യം
Kerala

ഓടുന്ന ബൈക്കിന് മുകളില്‍ തെങ്ങ് കടപുഴകി വീണു, യാത്രക്കാരന് ഗുരുതര പരിക്ക് - വിഡിയോ

പാറപ്രം എടക്കടവിലെ ഷിജിത്തിനാണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പിണറായി -പാറപ്രം റോഡില്‍ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാറപ്രം എടക്കടവിലെ ഷിജിത്തിനാണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ബൈക്ക് വളവ് തിരിയുന്നതിനിടെയാണ് റോഡിന്റെ വശത്ത് നിന്നിരുന്ന തെങ്ങ് കടപുഴകി വീണത്. ഒരു ലോറി കടന്നുപോയതിന് പിന്നാലെ വളവ് തിരിഞ്ഞെത്തിയ രണ്ട് ബൈക്കുകളില്‍ ഒന്നിന് മുകളിലാണ് തെങ്ങ് വീണത്. മറ്റൊരു ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നട്ടെലിന് ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT