തൃശൂരില്‍ ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം 
Kerala

തൃശൂരില്‍ ബസ് ഹോട്ടലിലേക്കു ഇടിച്ചുകയറി, നിരവധി പേര്‍ക്കു പരിക്ക് 

തൃശൂരില്‍ കോളജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി നിരവധി പേര്‍ക്കു പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത്  നിയന്ത്രണം വിട്ട കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മലബാര്‍ എന്‍ജിനീയറിങ് കോളജിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പലരുടെയും പരിക്ക് നിസ്സാരമാണ്. 

വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയില്‍ കുണ്ടന്നൂര്‍ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 യോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെയും ഹോട്ടല്‍ ജീവനക്കാരെയും വടക്കാഞ്ചേരിയില്‍ നിന്നും എരുമപെട്ടിയില്‍ നിന്നും എത്തിയ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി.
 

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബസിന്റെ നിയന്ത്രണം വിട്ടത് എന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT