പി എം ആര്‍ഷോ/ഫയല്‍ 
Kerala

ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ്; പിഴവ് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ല, പരീക്ഷാ കണ്‍ട്രോളര്‍ക്ക് താക്കീത് 

ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു വെബ്‌സൈറ്റിലെ തെറ്റായ വിവരം തിരുത്താനുള്ള നടപടികള്‍ പരീക്ഷാ കണ്‍ട്രോളറില്‍ നിന്നുണ്ടായില്ലെന്നാണു കത്തിലെ വിലയിരുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ പിഴവു കണ്ടെത്തിയിട്ടും തിരുത്താന്‍ നടപടിയെടുക്കാതിരുന്ന എറണാകുളം മഹാരാജാസ് കോളജ് പരീക്ഷാ കണ്‍ട്രോളര്‍ക്കു കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എഴുതാത്ത പരീക്ഷ ജയിച്ചതായി ആര്‍ഷോയ്ക്കു മാര്‍ക്ക് ലിസ്റ്റ് ലഭിച്ചത് എന്‍ഐസി സോഫ്റ്റ് വെയറിലെ പിഴവു മൂലമാണെന്നും സംഭവത്തിനു പിന്നില്‍ ദുരൂഹതയോ ക്രമവിരുദ്ധമായ ഇടപെടലുകളോ ഇല്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍, ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു വെബ്‌സൈറ്റിലെ തെറ്റായ വിവരം തിരുത്താനുള്ള നടപടികള്‍ പരീക്ഷാ കണ്‍ട്രോളറില്‍ നിന്നുണ്ടായില്ലെന്നാണു കത്തിലെ വിലയിരുത്തല്‍. ആര്‍ഷോ എഴുതാത്ത പരീക്ഷയ്ക്ക് മാര്‍ക്ക് ലിസ്റ്റ് ലഭിച്ച വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ