പി സുബ്രഹ്മണ്യന്‍  special arrangement
Kerala

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കൊമേഴ്‌സ് വിഭാഗം അസോ. പ്രഫ. ഊരുപൊയ്ക ഇടയ്‌ക്കോട് മഠത്തില്‍ കണ്ണന്‍ വീട്ടില്‍ ഡോ. പി സുബ്രഹ്മണ്യന്‍ (55) ആണ് മരിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ക്ലാസ് എടുക്കുന്നതിനിടെ കുട്ടികളുടെ മുന്നിലാണ് കുഴഞ്ഞു വീണത്. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം കോളജിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമാണ് പി സുബ്രഹ്മണ്യം കാഞ്ഞിരംകുളം കോളജില്‍ അധ്യാപകനായി എത്തിയത്. അതിനു മുന്‍പ് വയനാട് കല്‍പറ്റ, നെടുമങ്ങാട്, ആറ്റിങ്ങല്‍ തുടങ്ങിയ ഇടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വരുന്ന മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് വിയോഗം.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ വൈകീട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കാരം. കാഞ്ഞിരംകുളം ഗവ. കെഎന്‍എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നാളെ ഉച്ചയ്ക്കു ശേഷം മൃതദേഹം എത്തിക്കും.ഡോ. എന്‍ കെ രാജ സുജിതം ആണ് ഭാര്യ. വിദ്യാര്‍ഥികളായ എസ് അക്ഷയ്, എസ് ഏയ്ഞ്ചല്‍ ചക്കു എന്നിവര്‍ മക്കളാണ്.

college professor dies in class room at kanjiramkulam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണം: മുഖ്യമന്ത്രി

കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര

വാര്‍ത്ത വന്നപ്പോള്‍ വിമാനത്തിലായിരുന്നു; വിദേശത്ത് വെച്ചു പ്രതികരിക്കുന്നില്ലെന്ന് തരൂര്‍

'മലയാള സിനിമ കഴിവുകളുടെ ഖനി, ഒരുപാട് നിധികള്‍ കോരിയെടുക്കാനുണ്ട്'; ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

'സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിച്ചോ എന്നറിയില്ല; ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല'

SCROLL FOR NEXT