നന്ദന 
Kerala

വന്ദേഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: വന്ദേ ഭാരത് ട്രെയിന്‍ തട്ടി കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് മരിച്ചത്.വടകരക്കും പയ്യോളിക്കും ഇടയില്‍ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ് നന്ദനയെ ഇടിച്ചത്.അങ്കമാലിയിലെ കോളജില്‍ പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.

റെയില്‍വേ ട്രാക്ക് മുറിച്ചു കിടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. നന്ദന തല്‍ക്ഷണം മരണപ്പെട്ടു. പൊലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ക്കായി വടകര ഗവ. ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

College student dies tragically after being hit by Vande Bharat train

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഴയോട് മഴ!; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ഗണവേഷമണിഞ്ഞ് മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ; പങ്കെടുത്തത് മൂന്നാറിൽ നടന്ന വിജയദശമി ചടങ്ങിൽ

പിണറായിക്ക് ഇന്ന് നിര്‍ണായകം; വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ലഗേജ് വെളിപ്പെടുത്തിയില്ല', വിമാനത്താവളത്തില്‍ തടഞ്ഞു; ഭഗവന്ത് മന്നിന് 50,000 രൂപ പിഴ? പ്രതികാര രാഷ്ട്രീയമെന്ന് എഎപി

10 ഫോര്‍, 5 സിക്‌സ്‌ ഫോമിലേക്ക് തിരിച്ചെത്തി ഹര്‍മന്‍; എറിഞ്ഞുവീഴ്ത്തി നന്ദനി; ടി20 പരമ്പര തൂത്തുവാരി ഇന്ത്യ