ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍, ആദ്യാക്ഷരം കുറിക്കാൻ തിരക്ക്

സംസ്ഥാനത്തുടനീളം വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു
vidyarambham
വിദ്യാരംഭംRepresentational Image
Updated on: 
1 min read

കൊച്ചി: വിജയദശമി ദിനത്തില്‍ അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് കാല്‍വെച്ച് കുരുന്നുകള്‍. പൂജവെയ്പ്പിനു ശേഷം ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും ആത്മീയ-സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

മലപ്പുറം തിരൂര്‍ തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ അഞ്ചോടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. പ്രമുഖ സാഹിത്യകാരന്മാരും പാരമ്പര്യ എഴുത്താശാന്മാരും രണ്ട് മണ്ഡപങ്ങളിലായി കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിക്കുന്നു. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, പറവൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രം, പൂജപ്പുര സരസ്വതി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രമുഖ ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദക്ഷിണമൂകാംബികയായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30ന് നടതുറന്ന് പൂജയെടുപ്പിനു ശേഷമാണ് വിദ്യാരംഭം തുടങ്ങിയത്. 40 ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ വൈകിട്ട് നാല് മണി വരെ എഴുത്തിനിരുത്ത് തുടരും. ഒപ്പം സംഗീതാര്‍ച്ചനയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ക്ഷേത്രമുറ്റത്ത് അരങ്ങേറുന്നുണ്ട്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണിയോടെ വിദ്യാരംഭം ചടങ്ങുകള്‍ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും പരിസരത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഭക്തരാണ്, പ്രത്യേകിച്ച് മലയാളികള്‍, കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കാനും കലാപരിപാടികളില്‍ അരങ്ങേറ്റം കുറിക്കാനുമായി കൊല്ലൂരിലെത്തിയത്. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടെ കൊല്ലൂരിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

vidyarambham
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ തിരുവുള്ളക്കാവ്; സരസ്വതീസങ്കല്പമല്ല, വിദ്യാസ്വരൂപനായി അനുഗ്രഹിക്കുന്നത് ധർമ്മശാസ്താവ്
vidyarambham
അക്ഷരവെളിച്ചം പകരാൻ ചിറ്റൂർ തുഞ്ചൻ മഠം ഒരുങ്ങി; ആയിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
vidyarambham
അവസാനത്തെ സ്മാര്‍ത്തവിചാരത്തിന്റെ കഥ - അദ്ധ്യായം നാല്
Summary

Vidyarambham 2026: Children Take First Steps Into the World of Letters Across Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com