അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ തിരുവുള്ളക്കാവ്; സരസ്വതീസങ്കല്പമല്ല, വിദ്യാസ്വരൂപനായി അനുഗ്രഹിക്കുന്നത് ധർമ്മശാസ്താവ്

വർഷത്തിൽ 363 ദിവസവും വിദ്യാരംഭം
Thiruvullakkavu Temple Vidyarambham
Thiruvullakkavu Temple Vidyarambham
Edited By:
Updated on: 
2 min read

തൃശ്ശൂർ: വിജയദശമി നാളിൽ കുരുന്നുകൾ വിദ്യയുടെ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുമ്പോൾ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാരംഭ കേന്ദ്രങ്ങളിലൊന്നായ തൃശ്ശൂർ ചേർപ്പിലെ തിരുവുള്ളക്കാവ് ക്ഷേത്രം സവിശേഷതകളാൽ ശ്രദ്ധേയമാകുന്നു. വിദ്യാരംഭത്തിന് സാധാരണയായി സരസ്വതീദേവിയെയാണ് പ്രധാനമായും ഉപാസിക്കാറുള്ളതെങ്കിൽ, തിരുവുള്ളക്കാവിൽ വിദ്യയുടെ മൂർത്തിയായി കുടികൊള്ളുന്നത് സാക്ഷാൽ ധർമ്മശാസ്താവാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജ്ഞാനസ്വരൂപനായ ഭഗവാനെ 'വിദ്യാശാസ്താവ്' എന്ന സങ്കല്പത്തിലാണ് ഭക്തർ ഇവിടെ തൊഴുതുവണങ്ങുന്നത്.

Thiruvullakkavu Temple Vidyarambham
കിഫ്ബിയിലെ സാമ്പത്തിക പ്രതിസന്ധി: വടക്കാഞ്ചേരി ബൈപാസ് അടക്കമുള്ള പ്രധാന വികസന പദ്ധതികൾ അനിശ്ചിതത്വത്തിൽ

വർഷത്തിൽ രണ്ട് ദിവസം ഒഴിച്ച് ബാക്കി 363 ദിവസവും ഇവിടെ വിദ്യാരംഭം നടത്തപ്പെടുന്നു എന്നതും ഈ ക്ഷേത്രത്തിന്റെ അപൂർവ്വതയാണ്. കന്നിമാസത്തിലെ അത്തം നാളിലും മഹാനവമി ദിനത്തിലും മാത്രമാണ് ഇവിടെ വിദ്യാരംഭം ഉണ്ടാകാറില്ലാത്തത്. മറ്റെല്ലാ ദിവസങ്ങളിലും പുലർച്ചെ മുതൽ അക്ഷരം കുറിക്കാനായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികളാണ് രക്ഷിതാക്കൾക്കൊപ്പം ഇവിടെയെത്തുന്നത്. തിരുവുള്ളക്കാവിൽ വെച്ച് ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് മികച്ച വിദ്യാശ്രേയസ്സും ബുദ്ധിശക്തിയും പാണ്ഡിത്യവും ലഭിക്കുമെന്നാണ് തലമുറകളായുള്ള ഉറച്ച വിശ്വാസം.

Thiruvullakkavu Temple Vidyarambham
ദുബായിൽ വ്യാജ ബില്ലുണ്ടാക്കി 38 കോടിയുടെ ഐഫോൺ തട്ടിപ്പ്: അഞ്ച് മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു

പുരാതനമായ പെരുവനം ഗ്രാമത്തിന്റെ അധിപൻ 'ഇരട്ടയപ്പൻ' എന്നറിയപ്പെടുന്ന പാർവ്വതീസമേതനായ പരമശിവനാണെങ്കിലും ഗ്രാമരക്ഷകനായി വിരാജിക്കുന്നത് തിരുവുള്ളക്കാവ് ശാസ്താവാണ്. ശിവന്റെ തിരുവുള്ളം കൈയ്യിൽ വിരാജിക്കുന്ന ശാസ്താവ് എന്ന പ്രയോഗം കാലക്രമേണ ലോപിച്ചാണ് തിരുവുള്ളക്കാവ് ശാസ്താവായി മാറിയതെന്ന് ചരിത്രവും ഐതിഹ്യങ്ങളും വ്യക്തമാക്കുന്നു. ഇവിടെ ശാസ്താവ് സ്വയംഭൂവാണെന്നാണ് സങ്കല്പം. പൂർണ്ണാ, പുഷ്കലാ എന്നീ പത്നിമാരോടും പുത്രനായ സത്യകനോടും കൂടിയ പത്നീ-പുത്രസമേത ഭാവത്തിലാണ് പ്രതിഷ്ഠ.

Thiruvullakkavu Temple Vidyarambham
ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ ആളൊഴിഞ്ഞ കാട്ടുപാതയിൽ ഇറക്കിവിട്ടു; സ്വകാര്യ ബസ് കണ്ടക്ടർക്ക് പിഴ

ധർമ്മശാസ്താവ് വിദ്യാസ്വരൂപനായി മാറിയതിന് പിന്നിൽ പ്രചാരത്തിലുള്ള പ്രധാന ഐതിഹ്യം പട്ടത്ത് വാസു ഭട്ടതിരിയുമായി ബന്ധപ്പെട്ടതാണ്. ബുദ്ധിമാന്ദ്യമുണ്ടായിരുന്ന വാസു ഭട്ടതിരിക്ക് തിരുവുള്ളക്കാവ് ശാസ്താവിന്റെ കടാക്ഷത്താൽ അഗാധമായ പാണ്ഡിത്യവും കാവ്യരചനാ പാടവവും കൈവന്നുവെന്നാണ് വിശ്വാസം. വാസുഭട്ടതിരിക്കൊപ്പം ശാസ്താവിന്റെ അനുഗ്രഹം ലഭിച്ച് പണ്ഡിതയായി മാറിയ വാരസ്യാരുടെ വംശപരമ്പരയ്ക്കാണ് ഇന്നും ക്ഷേത്രത്തിൽ കുരുന്നുകളെ എഴുത്തിനിരുത്താനുള്ള പരമ്പരാഗത ഗുരുക്കന്മാരാകാനുള്ള അവകാശമുള്ളത്. പ്രശസ്ത ചലച്ചിത്രതാരം മഞ്ജു വാര്യരുടെ പിതാവ് ടി.വി. മാധവവാര്യരായിരുന്നു ദീർഘകാലം ക്ഷേത്രത്തിലെ മുഖ്യ എഴുത്തിനിരുത്ത് ആചാര്യൻ.

Thiruvullakkavu Temple Vidyarambham
വളപട്ടണം പൊലീസിന്റെ സ്വന്തം 'റസിയ' വിടവാങ്ങി; കണ്ണീരോടെ വിടചൊല്ലി ഉദ്യോഗസ്ഥർ

പരമ്പരാഗത ചിട്ടകളോടെയാണ് ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. അക്ഷരം കുറിക്കാൻ എത്തുന്ന കുട്ടി നിലത്ത് ചമ്രം പടിഞ്ഞിരിക്കണം. ആചാര്യനായ വാര്യർ കുട്ടിയുടെ അടുത്തിരുന്ന് അക്ഷരമാല ചൊല്ലിക്കൊടുക്കുമ്പോൾ കുട്ടി അത് ഏറ്റ് ചൊല്ലുന്നു. തുടർന്ന് ആചാര്യൻ സ്വർണ്ണമോതിരം കൊണ്ട് കുട്ടിയുടെ നാവിൽ 'ഹരിശ്രീ ഗണപതയേ നമഃ' എന്ന് എഴുതുന്നു. കുട്ടിയുടെ മുന്നിൽ വെച്ചിട്ടുള്ള ഉരുളിയിൽ ഉണക്കലരി നിരത്തി, പിഞ്ചുകൈകൾ പിടിച്ച് അതിൽ അക്ഷരങ്ങൾ എഴുതിക്കും. തുടർന്ന് എഴുതിയ അരി വീട്ടിലേക്ക് കൊണ്ടുപോയി മൂന്നുദിവസം അതിൽത്തന്നെ കുട്ടിയെക്കൊണ്ട് എഴുതിപ്പിച്ച ശേഷം പായസം ഉണ്ടാക്കി കുടുംബാംഗങ്ങൾ കഴിക്കണമെന്നാണ് ഇവിടുത്തെ ചിട്ട.

Thiruvullakkavu Temple Vidyarambham
ഓണാഘോഷത്തിനിടെ ഡസ്ക് വീണ് മൂന്നാം ക്ലാസുകാരിയുടെ കൈവിരലുകൾ തകർന്നു; സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസെടുത്തു

വിശ്വവിഖ്യാതമായ ആറാട്ടുപുഴ പൂരത്തിലും പെരുവനം പൂരത്തിലും തിരുവുള്ളക്കാവ് ശാസ്താവിന് സുപ്രധാന പങ്കുണ്ട്. ആറാട്ടുപുഴയിലെ ദേവസംഗമത്തിന് തുടക്കം കുറിക്കുന്ന കൊടിയേറ്റവും സമാപന ചടങ്ങായ കൊടികുത്തും നടക്കുന്നത് തിരുവുള്ളക്കാവ് ക്ഷേത്രത്തിലാണ്. അപ്പവും കദളിപ്പഴവും നെയ്‌വിളക്കുമാണ് ശാസ്താവിന്റെ പ്രധാന നിവേദ്യങ്ങൾ. കൂടാതെ സംസാരശേഷിയിലെ വൈകല്യങ്ങൾ മാറുന്നതിനും നല്ല വാക്സാമർത്ഥ്യം ലഭിക്കുന്നതിനുമായി വെള്ളികൊണ്ടുള്ള 'നാവും നാരായവും' ഭഗവാന്റെ നടയ്ക്കൽ സമർപ്പിക്കുന്നതും ഇവിടുത്തെ പ്രസിദ്ധമായ വഴിപാടാണ്. വിജയദശമി നാളിൽ പതിനായിരക്കണക്കിന് കുരുന്നുകളാണ് ഇത്തവണയും വിദ്യാശാസ്താവിന്റെ അനുഗ്രഹം തേടി തിരുവുള്ളക്കാവിലെത്തുന്നത്.

Summary

Ahead of Vijayadashami, thousands of young children prepare to be initiated into the world of letters at the renowned Thiruvullakkavu Sree Dharma Sastha Temple in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Thrissur Aquatic Complex Clash
Thrissur Lodge Gang Rape
CPM Thrissur District Committee
Thrissur Local Body Byelection Results
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com