പ്രതീകാത്മക ചിത്രം 
Kerala

ബസിൽ കോളജ് വിദ്യാർത്ഥിനിയുടെ അടുത്തിരുന്നു, തുടരെ ശല്യം ചെയ്യൽ; എതിര്‍ത്തപ്പോള്‍ നഗ്നതാ പ്രദര്‍ശനം; 43 കാരൻ അറസ്റ്റിൽ

പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിച്ചു. യാത്രാമധ്യേ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കെ എസ്ആർടിസി ബസിൽ വെച്ച് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കന്യാകുമാരി കളിയിക്കാവിള അമ്പെട്ടിന്‍കാല ജസ്റ്റിന്‍ ആല്‍വിന്‍ (43) ആണ് പൊലീസിന്റെ പിടിയിലായത്.

ബുധനാഴ്ച രാവിലെ 8.30-ന്  വേണാട് ബസിൽ വെച്ചായിരുന്നു സംഭവം. ബസ് ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു. സീറ്റില്‍ ഒപ്പമിരുന്ന ശേഷം മയ്യത്തുംകര ജംങ്ഷനെത്തിയപ്പോള്‍ ഇയാള്‍ കോളജ് വിദ്യാർത്ഥിനിയെ തുടരെ ശല്യംചെയ്തു. 

പ്രതികരിച്ചപ്പോള്‍ ഇയാൾ നഗ്‌നതാ പ്രദര്‍ശനവും നടത്തി. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിച്ചു. യാത്രാമധ്യേ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ