രഹ്ന ഫാത്തിമ/ ഫയല്‍ ചിത്രം 
Kerala

രഹ്ന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി നേതാവ്  രാധാകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് രഹ്ന ഫാത്തിമയ്ക്ക് കേരള ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.  

രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി നേതാവ്  രാധാകൃഷ്ണ മേനോനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഹൈക്കോടതി വിധി എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. അഭിപ്രായ പ്രകടനത്തിനുള്ള വിലക്ക് സ്‌റ്റേ ചെയ്‌തെങ്കിലും ഹൈക്കോടതി രഹന ഫാത്തിമയ്ക്ക് ഏര്‍പ്പെടുത്തിയ മറ്റ് നിബന്ധനകള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ല.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ച കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സാമൂഹിക മാധ്യമങ്ങളിലൂടെയോ അഭിപ്രായ പ്രകടനം നടത്തുന്നതിനാണ് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT