എംവി ഗോവിന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍  ഫെയ്‌സ്ബുക്ക്
Kerala

ബിജെപി രണ്ടാം സ്ഥാനത്തു പോലും വരില്ല; പന്ന്യനെ തള്ളി എംവി ​ഗോവിന്ദൻ

ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരം. സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളത്തിൽ 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെ പ്രവർത്തിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പുതിയ ചരിത്രം രചിക്കും. ഒരു സംശയവും ഇല്ല. ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും. ഇടതുപക്ഷത്തിന്റെ ശക്തി ഈ തെരഞ്ഞെടുപ്പിൽ വർധിക്കും. മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ സാധ്യത തുറന്നുപറയാത്തത് ഭയം കൊണ്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപിയെ ശക്തമായി എതിർക്കുന്നതാണ് എൽഡിഎഫ് നിലപാട്. എല്ലാ ജനാവിഭാഗങ്ങളിലേക്കും ഇറങ്ങി ചെല്ലാൻ എൽഡിഎഫിനായി. കേരളത്തിൽ സാമുദായിക സംഘടനകൾ എൽഡിഎഫിന് പരസ്യ പിന്തുണ അറിയിച്ചു. ഇത് വലിയ മുന്നേറ്റത്തിന്റെ ഭാഗമാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

കേരളത്തില്‍ ആദ്യം ജയിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയായിരിക്കുമെന്നും എം വി ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പിവി അൻവർ എംഎൽഎയുടെ പ്രസ്താവനയെ എംവി ​ഗോവിന്ദൻ ന്യായീകരിച്ചു. പിവി അന്‍വര്‍ ഉദ്ദേശിച്ചത് രാഹുൽ​ഗാന്ധിയുടെ രാഷ്ട്രീയ ഡിഎന്‍എയാണ്. അല്ലാതെ ജൈവികമായ ഡിഎന്‍എ അല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ്, ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് 10 കോടി രൂപ

മരുന്നിനും പഠനത്തിനും ഇനി പണമില്ലെന്ന് പറയേണ്ടി വരില്ല; സാധാരണക്കാർക്കായി 'വൺ കേരള കരുതൽ മിഷൻ'

റബര്‍ താങ്ങുവില കൂട്ടി, 250 രൂപയാക്കും, വനിതകള്‍ക്ക് കൃഷി സഖി പദ്ധതി; മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി കൂട്ടി

മലയാളി നഴ്‌സുമാര്‍ക്ക് യുഎഇയില്‍ അവസരം; റിക്രൂട്‌മെന്റ് സൗജന്യം, എങ്ങനെ അപേക്ഷിക്കാം

'സ്‌ക്രീനിന് പുറത്ത്, നിഷ്‌കളങ്കത എപ്പോഴും കണ്ണുകളിൽ സൂക്ഷിക്കുന്ന സുഹൃത്ത്'; ഉണ്ണി മുകുന്ദനെക്കുറിച്ച് പ്രാചി തെഹ്‌ലാൻ