Neelalohita Dasan Nadar 
Kerala

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി മുന്‍ മന്ത്രിയെ വെറുതെ വിട്ടത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി. ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി മുന്‍ മന്ത്രിയെ വെറുതെ വിട്ടത്.

കേസില്‍ നീല ലോഹിതദാസന്‍ നാടാരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. 1999ലാണ് കേസിനാസ്പദമായ പരാതി ഉയരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയെ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തി അതിക്രമിച്ചു എന്നായിരുന്നു പരാതി. 2002 ഫെബ്രുവരിയില്‍ നീലലോഹിതദാസനെതിരെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.

എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്കാണ് ആദ്യം നീലലോഹിത ദാസന്‍ നാടാരെ ശിക്ഷിച്ചത്. പിന്നീട് മൂന്നുമാസത്തെ തടവുശിക്ഷയാക്കി ചുരുക്കി. ഇതിനെതിരെയാണ് നീല ലോഹിത ദാസന്‍ നാടാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

The complainant moves the Supreme Court against the High Court verdict acquitting Neelalohithadasan Nadar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആ പാവത്തിനെ എന്തിനാണ് അധിക്ഷേപിച്ചത്?, സീറ്റിനായി വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ഞാനും കെസിയും ചിരിച്ചു: വിഡി സതീശന്‍

പാട്ടും ബഹളവും; ബംഗളൂരു മെട്രോയില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയ 11 സ്ത്രീകള്‍ അറസ്റ്റില്‍

'ഇപ്പോൾ എന്റെ ഉത്തരവാദിത്വം കൂടി, പ്രേക്ഷകരെ നിരാശപ്പെടുത്താനാകില്ലല്ലോ'; നന്ദി പറഞ്ഞ് 'ധുരന്ധർ' താരം

യുഎഇ, കുവൈത്ത്, ഖത്തര്‍..; ഒന്‍പത് രാജ്യങ്ങളിലെ വ്യോമപാതകള്‍ ഒഴിവാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം

ലഗോണോ, ബ്രോയിലറോ? കോഴിയിറച്ചിയിൽ ഏതാണ് നല്ലത്?

SCROLL FOR NEXT