ഫയല്‍ ചിത്രം 
Kerala

പീഡനപരാതി ഒത്തുതീര്‍ക്കാന്‍ ഇടപെട്ടു ; മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി

മുഖ്യമന്ത്രിയേയും ശശീന്ദ്രനേയും പുറത്താക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയില്‍ പരാതി. കുണ്ടറ പീഡന പരാതി  ഒത്തുതീര്‍ക്കാന്‍ ഇടപെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. 

മുഖ്യമന്ത്രിക്ക് പുറമേ, ആരോപണ വിധേയനായ മന്ത്രി എ കെ ശശീന്ദ്രനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയേയും ശശീന്ദ്രനേയും പുറത്താക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയും, മന്ത്രി ശശീന്ദ്രനും ചീഫ് സെക്രട്ടറിയും ഗുരുതര കൃത്യവിലോപം കാട്ടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രി ശശീന്ദ്രന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം എന്നിവ നടത്തിയെന്ന് കാണിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ നവാസ് കഴിഞ്ഞദിവസം ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു. 

കുണ്ടറയില്‍ എന്‍സിപി നേതാവ് യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍, പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ശശീന്ദ്രന്‍ യുവതിയുടെ പിതാവിനെ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണം പുറത്തെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT