കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകന്‍ 
Kerala

അശ്ലീല ചാറ്റുകള്‍ക്കെതിരായ പരാതിയില്‍ ഭീഷണി; എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ അധ്യാപകന് എതിരെ പോക്‌സോ ചുമത്തി

കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ് എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്


കാസർകോട്:  എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ പോക്സോ ചുമത്തി. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകനായ ഉസ്മാനെതിരെയാണ് പോക്സോ കേസ് എടുത്തത്. ഇയാൾ ഒളിവിലാണ്. 

ദേളിയിലെ സ്വകാര്യ സ്കൂൾ വിദ്യാർഥിയായ പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉസ്മാൻ എന്ന അധ്യാപകൻറെ മാനസിക പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകൻ പെൺകുട്ടിയെ പിന്തുടർന്നിരുന്നതായാണ് ആരോപണം.

മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇത് മനസിലാക്കിയ പിതാവ് സ്കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. അന്ന് രാത്രി വിദ്യാർത്ഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് മാനസികമായി തകർന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ അധ്യാപകൻ പറയുന്ന ശബ്‍ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. 

അധ്യാപകൻ ഉസ്മാനെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്. അധ്യാപകൻ  കർണാടകയിലേക്ക് കടന്നതായാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്