Complaint alleges 21-year-old woman sexually abused 8-year-old boy to settle a grudge; Court dismisses POCSO case പ്രതീകാത്മക ചിത്രം
Kerala

വൈരാഗ്യം തീര്‍ക്കാന്‍ 21 കാരി എട്ടു വയസുകാരനെ പീഡിപ്പിച്ചെന്ന് പരാതി; പോക്‌സോ കേസ് തള്ളി കോടതി

യുവതിയെ മുമ്പ് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയുടെ ബന്ധുക്കള്‍ പകപോക്കാനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മുന്‍നിര്‍ത്തി നല്‍കിയ വ്യാജപരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കൊച്ചി: എട്ടു വയസുകാരനെ 21 കാരി ലൈംഗികമായി അതിക്രമത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്‌സോ കോടതി തള്ളി. പോക്‌സോ കോടതി ജഡ്ജി എ സമീര്‍ ആണ് കുട്ടമ്പുഴ പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച് കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്.

യുവതിയെ മുമ്പ് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയുടെ ബന്ധുക്കള്‍ പകപോക്കാനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മുന്‍നിര്‍ത്തി നല്‍കിയ വ്യാജപരാതിയാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. 2021 ഏപ്രില്‍ 15 മുതല്‍ മെയ് 1 വരെയുള്ള കാലയളവില്‍ മകനെ യുവതി നിരന്തരമായി പീഡിപ്പിച്ചു എന്നാരോപിച്ച് 2022 സെപ്തംബര്‍ 4നാണ് ഉരുളന്‍ തണ്ണി സ്വദേശിയായ അമ്മ പരാതി നല്‍കിയത്. പരാതിയില്‍ കുട്ടമ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് അന്നത്തെ കുട്ടമ്പുഴ കുട്ടമ്പുഴ സിഐ എസ് ഷൈന്‍, എസ്‌ഐ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗൂഢാലോചന പുറത്തുവന്നത്. കുട്ടിയെ അതിക്രമത്തിന് ഇരയാക്കിയെന്ന് പറയുന്ന ദിവസങ്ങളില്‍ യുവതി പരാതിക്കാരിയുടെ വീട്ടില്‍ എത്തിയിരുന്നില്ലെന്നും പരാതികള്‍ ആ സമയത്ത് പരാതിയില്‍ പറയുന്ന വീട്ടിലല്ല താമസിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

നേരത്തെ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ മൊഴി നല്‍കിയതിന്റെ വിരോധത്തിലാണ് ഇവര്‍ക്കെതിരെ വ്യാജ പരാതി നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. യുവതി പീഡിപ്പിച്ചുവെന്ന് പറയപ്പെടുന്ന ആണ്‍കുട്ടിയുടെ അമ്മയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇരുവരും മുമ്പ് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയും പരാതി നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഒട്ടേറെ തവണ സംസാരിച്ചതായി കണ്ടെത്തുകയും ചെയ്തു.

Complaint alleges 21-year-old woman sexually abused 8-year-old boy to settle a grudge; Court dismisses POCSO case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ പ്രതികാര നടപടി; സതീശന്‍ സര്‍ക്കാര്‍ ഇഡിയുടെ ഏജന്റായി പ്രവര്‍ത്തിക്കരുത്': മുന്നറിയിപ്പുമായി സിപിഎം പിബി

ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ടെന്ന് പിണറായി, വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

അമ്മയ്ക്കുനേരെ ഒഴിച്ച തിളച്ച കഞ്ഞിവെള്ളം ദേഹത്തുവീണ് എട്ടുവയസ്സുകാരിക്ക് പൊള്ളലേറ്റു; അച്ഛന്‍ അറസ്റ്റില്‍

'വിവാഹം സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കലല്ല'; ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച വ്യവസ്ഥ പരിശോധിക്കണമെന്ന് സുപ്രീംകോടതി

ഹ്യുണ്ടായിയുടെ പുതിയ എസ് യുവി വരുന്നു, 'ബയോണ്‍'; അറിയാം ഫീച്ചറുകള്‍