സണ്ണി എം കപിക്കാട് 
Kerala

അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ പരാതി; 'ദേവസ്വം മന്ത്രിക്ക് പ്രതികരണമില്ലേ?'

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

പത്തനംതിട്ട: ശബരിമല അയ്യപ്പനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സണ്ണി എം കപിക്കാടിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നല്‍കിയത്. മലയാളം സര്‍വകലാശാലയിലെ പരിപാടിക്കിടെയായിരുന്നു സണ്ണി കപിക്കാടിന്റെ പരാമര്‍ശം. സംഭവത്തില്‍ സണ്ണി എം കപിക്കാട് മാപ്പുപറയണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ട് നിയമ നടപടി സ്വീകരിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

നേരത്തെ ഹിന്ദു ഐക്യവേദിയും സണ്ണി എം കപിക്കാടിനെതിരെ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയ കപിക്കാടിന്റെ അധിക്ഷേപത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രതികരണമില്ലേയെന്നും ശബരിമല അയ്യപ്പനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നിലനിര്‍ത്തുന്നതെന്നും അയ്യപ്പനെ അവഹേളിച്ചതില്‍ ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും പ്രതികരണമില്ലേയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ചോദിച്ചു.

Complaint Filed Against Sunny M Kapikkad Over Derogatory Remarks Regarding Sabarimala Ayyappa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

ഷാരൂഖിനെയും പ്രഭാസിനെയും പിന്നാലാക്കി യഷ്; നെഗറ്റീവ് റിവ്യൂ ഏശിയില്ല; ടോക്‌സിക് ആദ്യദിനം നേടിയത് 150 കോടി; മലയാളത്തില്‍ പുതിയ ചരിത്രമെഴുതി ഗീതു

കൊളംബോയിലെ സമനില തോല്‍വിക്ക് തുല്യം; ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മോഹം തുലാസില്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് പരിപാടി; സംഘാടകരുടെ 'എക്‌സ്' അക്കൗണ്ട് പൂട്ടി

നിറം മാറുന്ന അഴകിൽ പുത്തൻ ടിവിഎസ് ജൂപ്പിറ്റർ 110; കണ്ണഞ്ചിപ്പിക്കുന്ന ഡ്യുവൽ-ടോൺ വേരിയന്റ് വിപണിയിൽ