പ്രശോഭ്  
Kerala

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി; കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലറെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. കൗണ്‍സിലറായ പ്രശോഭ് സി വത്സനെതിരെയാണ് കോണ്‍ഗ്രസ് നടപടി. ദളിത് യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചെന്നാണ് പരാതി. ആരോപണത്തില്‍ പൊലീസ് കേസെടുക്കുന്നതിന് മുന്നെയാണ് പ്രശോഭിനെതിരെ പാര്‍ട്ടി തല നടപടി.

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി ലഭിച്ചത്. പാലക്കാട് നഗരസഭ ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. . കഴിഞ്ഞ ദിവസമാണ് ദളിത് യുവതി പ്രശോഭ് സി വത്സനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നല്‍കിയത്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായും യുവതി പറയുന്നു. ഇതുകൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് താന്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി പറയുന്നു. ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതി പറയുന്നു.

Complaint of harassment after offering job; Congress takes action by suspending councilor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കട്ടുകൊണ്ടുവന്ന വണ്ടിയല്ലല്ലോ?, സ്‌പോണ്‍സര്‍ ആരെന്ന് പറയണമായിരുന്നു': മുഖ്യമന്ത്രിയുടെ വിവാദയാത്രയില്‍ കെ സുധാകരന്‍ ( വിഡിയോ )

റെഡ്ബുള്‍ പാനീയങ്ങളില്‍ 'എനര്‍ജി ഡ്രിങ്ക്' എന്ന വാക്ക് ആകാം; ഡല്‍ഹി ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 539 lottery result

ബാലഗോകുലം സ്ഥാപകനും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ എംഎ കൃഷ്ണൻ അന്തരിച്ചു

'പഠിപ്പിലല്ല കാര്യം', സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകള്‍; റിപ്പോര്‍ട്ട്